പാലക്കാട് വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്കേറ്റു

പാലക്കാട് വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്കേറ്റു
Sep 21, 2022 10:35 AM | By Vyshnavy Rajan

പാലക്കാട് : തൃത്താലയില്‍ വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വീട്ടുടമ അബ്ദുറസാഖ്, ഭാര്യ സെറീന, മകന്‍ സെബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സംഭവ സമയത്ത് വീട്ടില്‍ റസാഖിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പൊള്ളലേറ്റിട്ടില്ല. തൃത്താല പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

പട്ടാമ്പി ഫയര്‍ ഫോഴ്സ് വീട്ടിലെത്തി തീയണച്ച് ഗ്യാസ് ലീക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചു. പരുക്കേറ്റവര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം

റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി; നാല് മരണം

ഡല്‍ഹി : സീമാപുരിയില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് വാഹനംപാഞ്ഞുകയറി നാല് മരണം. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡ് ഡിവൈറിനരികെ ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. ഇവര്‍ക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡിപ്പോയ്ക്ക് സമീപമാണ് അപകടം നടന്നത്. കരിം (52), ഛോട്ടേ ഖാന്‍ (25), ഷാ ആലം (38), രാഹു (45) എന്നിവരാണ് മരിച്ചത്. 16കാരനായ മനീഷ്‌, പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Accident due to gas explosion inside Palakkad house; Three people were injured

Next TV

Related Stories
ശ്രീജിത്തിന്റെ മരണം; പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ

Dec 2, 2022 06:46 PM

ശ്രീജിത്തിന്റെ മരണം; പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ

ശ്രീജിത്തിന്റെ മരണം; പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ ...

Read More >>
ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

Dec 2, 2022 05:00 PM

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും...

Read More >>
കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Dec 2, 2022 04:54 PM

കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

Read More >>
ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി

Dec 2, 2022 03:10 PM

ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി

ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി...

Read More >>
പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി

Dec 2, 2022 02:00 PM

പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി

പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി...

Read More >>
അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

Dec 2, 2022 01:57 PM

അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര...

Read More >>
Top Stories