600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍
Sep 21, 2022 07:49 AM | By Kavya N

ചാലക്കുടി: പറമ്പിക്കുളം റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന ജലം കാരണം പെരിങ്ങല്‍ക്കുത്തിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററില്‍ എത്തിനില്‍ക്കുകയാണ്.

ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നിലവില്‍ പൂര്‍ണമായി തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ക്കു പുറമെ, ഇന്ന് രാവിലെ ഏഴിനും ഒന്‍പതിനും ഇടയില്‍ രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍.

രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുന്നതോടെ 400 ക്യുമെക്സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.

മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങുകയോ അനാവശ്യമായി പുഴക്കരയിലേക്ക് പോവുകയോ ചെയ്യരുത്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.


600 cumex water to Chalakudy River; District Collector that two more sluice gates will be opened

Next TV

Related Stories
മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

Mar 19, 2023 07:40 PM

മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയില്‍ ജിദ്ദയില്‍ അന്തരിച്ചു. 56 വയസായിരുന്നു. കിംഗ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍...

Read More >>
തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

Feb 19, 2023 06:31 AM

തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

തെലുഗു ഇതിഹാസതാരവും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻടിആറിന്‍റെ പേരക്കുട്ടിയാണ് താരക...

Read More >>
സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Feb 6, 2023 10:44 AM

സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സന്ദീപ് കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍...

Read More >>
വീണ്ടും ഉയർന്ന് സ്വർണ്ണ വില

Dec 17, 2022 10:35 AM

വീണ്ടും ഉയർന്ന് സ്വർണ്ണ വില

വീണ്ടും ഉയർന്ന് സ്വർണ്ണ വില...

Read More >>
Top Stories