ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്
Sep 21, 2022 06:02 AM | By Kavya N

കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.

നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിന്‍റെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് കാലത്ത് അജിത്കുമാറിന്‍റെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങി.

കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കൾ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകി. തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കോളേജിൽ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയിൽ കയറി കതകടച്ചു.

തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്കരിക്കും. അതേസമയം സിംബോളിക് പൊസഷൻ എന്ന നടപടി മാത്രമാണ് നടന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ വിശദീകരണം.

പത്രത്തിലടക്കം പരസ്യം നൽകിയ ശേഷം മാത്രമേ ബാങ്ക് ജപ്തിയിലേക്ക് നീങ്ങുമായിരുന്നുള്ളുവെന്നും ജീവനക്കാർ പറയുന്നു. എന്നാൽ പെണ്‍കുട്ടിയുടെ മരണത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

Abhirami's post-mortem will be conducted today after a heart-wrenching suicide in Japnottis

Next TV

Related Stories
#trainticket | ട്രെയിൻ ടിക്കറ്റ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം; യാത്രക്കാർക്ക് ഇനി പണം നഷ്ടമാകില്ല

Mar 23, 2024 01:11 PM

#trainticket | ട്രെയിൻ ടിക്കറ്റ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം; യാത്രക്കാർക്ക് ഇനി പണം നഷ്ടമാകില്ല

ആദ്യം ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് അടുത്തുള്ള റെയിൽവേ സ്റ്റേഷന്റെ റിസർവേഷൻ കൗണ്ടർ...

Read More >>
#arrested | രണ്ടു ലക്ഷത്തോളം വില വരുന്ന കുരുമുളക് മോഷണം : നാലു യുവാക്കൾ അറസ്റ്റിൽ

Mar 22, 2024 12:29 PM

#arrested | രണ്ടു ലക്ഷത്തോളം വില വരുന്ന കുരുമുളക് മോഷണം : നാലു യുവാക്കൾ അറസ്റ്റിൽ

400 കിലോയോളം വരുന്ന ഉണക്ക കുരുമുളക് മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിൽ. സംഭരണ കേന്ദ്രത്തില്‍ വില്‍പ്പനക്ക് തയ്യാറാക്കി വച്ച കുരുമുളക് ആണ്...

Read More >>
#accident | ഐ.പി.എല്‍ അരങ്ങേറ്റത്തിന് കാത്തിരിക്കെ ബൈക്കപകടം; ഗുജറാത്ത് താരത്തിന് പരിക്ക്

Mar 3, 2024 05:06 PM

#accident | ഐ.പി.എല്‍ അരങ്ങേറ്റത്തിന് കാത്തിരിക്കെ ബൈക്കപകടം; ഗുജറാത്ത് താരത്തിന് പരിക്ക്

ഇടംകൈയന്‍ കീറന്‍ പൊള്ളാര്‍ഡ് എന്നാണ് റോബിന്‍ ഉത്തപ്പ ഒരിക്കല്‍ റോബിന്‍ മിന്‍സിനെ...

Read More >>
#Drivinglicense | എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുത്; ഗതാഗത കമ്മീഷണറുടെ സർക്കുലർ

Feb 29, 2024 04:43 PM

#Drivinglicense | എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുത്; ഗതാഗത കമ്മീഷണറുടെ സർക്കുലർ

ഇനി മുതൽ എംവിഡ‍ി ഉദ്യോ​ഗസ്ഥർ കേസ് പ്രത്യേകം അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി വേണം ലൈസൻസ് സസ്പെൻഡ്...

Read More >>
#Lottery | 70 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Feb 25, 2024 03:16 PM

#Lottery | 70 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം...

Read More >>
#goldrate | സ്വർണവിലയിൽ നേരിയ വർധന; ഇന്ന് പവന് വർധിച്ചത് 160 രൂപ

Feb 24, 2024 02:15 PM

#goldrate | സ്വർണവിലയിൽ നേരിയ വർധന; ഇന്ന് പവന് വർധിച്ചത് 160 രൂപ

ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ...

Read More >>
Top Stories