കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞിനെ കാണാൻ പോകവേ കുഴഞ്ഞുവീണ് യുവാവിന് ദാരുണന്ത്യം

കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞിനെ കാണാൻ പോകവേ കുഴഞ്ഞുവീണ് യുവാവിന് ദാരുണന്ത്യം
Sep 20, 2022 10:30 PM | By Vyshnavy Rajan

മലപ്പുറം : കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞിനെ കാണാൻ പോകവേ കുഴഞ്ഞുവീണ് യുവാവിന് ദാരുണന്ത്യം. പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാൻ നടന്നുവരുന്നതിനിടെ കുഴഞ്ഞുവീണാണ് അന്ത്യം.

കുന്നുംപുറം പറമ്പില്‍പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരയ്ക്കല്‍ കുഞ്ഞിമൊയ്തീന്‍, സൈനബ ദമ്പതികളുടെ മകനാണ് മരിച്ച 34 കാരൻ അബ്ദുല്‍ ഗഫൂര്‍. ഭാര്യ നസീബയെ ചെമ്മാട്ടെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു.

ഗഫൂറും ഭാര്യക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. പുറത്ത് കാറില്‍ കിടന്നുറങ്ങിയ ഗഫൂര്‍ രാവിലെ ഭാര്യയുടെ അടുത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ തന്നെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭർത്താവ് മരിച്ചതറിയാതെ വൈകിട്ടോടെ നസീബ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ടായത്. പറമ്പില്‍പീടിക സ്റ്റാര്‍ ജങ് ഷനില്‍ മൊബൈല്‍ ഷോപ് നടത്തുകയായിരുന്നു അബ്ദുല്‍ ഗഫൂര്‍.

അതേസമയം മലപ്പുറം സ്വദേശിയായ പ്രവാസി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫര്‍ (53) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അദ്ദേഹം നാട്ടില്‍ നിന്ന് ഖത്തറിലെത്തിയത്. നേരത്തെ ഖത്തറില്‍ ജോലി ചെയ്‍തിരുന്ന ജാഫര്‍ പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു മാസം മുമ്പാണ് അദ്ദേഹം വീണ്ടും ദോഹയിലെത്തിയത്.

ഭാര്യ - മിനി. മക്കള്‍ - മുഹമ്മദ് ഫായിസ്, മുഹമ്മദ് യാസിര്‍, മുഹമ്മദ് ഉവൈസ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.

The young man met a tragic end when he collapsed while going to see the baby born after waiting

Next TV

Related Stories
#attack | വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണം; ആശാ വര്‍ക്കര്‍ക്ക് പരിക്ക്

Apr 19, 2024 09:23 PM

#attack | വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണം; ആശാ വര്‍ക്കര്‍ക്ക് പരിക്ക്

ഇതിനിടയിലാണ് ഇയാള്‍ ഒ.പി കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആശാ വര്‍ക്കര്‍ പീടികപ്പറമ്പത്ത് ബിന്ദുവിനെ...

Read More >>
#SiddharthaDeath | സിദ്ധാർത്ഥന്റെ മരണം; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

Apr 19, 2024 09:04 PM

#SiddharthaDeath | സിദ്ധാർത്ഥന്റെ മരണം; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

ഇതിന്റെ വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ തൂങ്ങി നില്ക്കുന്ന നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തിയതെന്നാണ് വിദ്യാർത്ഥികളടക്കം മൊഴി...

Read More >>
#arrest | വീട്ടിൽ അതിക്രമിച്ചുകയറി മോഷണശ്രമം; യുവാവ് അറസ്റ്റിൽ

Apr 19, 2024 08:58 PM

#arrest | വീട്ടിൽ അതിക്രമിച്ചുകയറി മോഷണശ്രമം; യുവാവ് അറസ്റ്റിൽ

തിരുവല്ലം എസ്.എച്ച്.ഒ. ആർ. ഫയാസ്, എസ്.ഐ.മാരായ ജി.ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ, ബിജു, സീനീയർ സിപിഒമാരായ ഷിജു, വിനായകൻ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ്...

Read More >>
#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

Apr 19, 2024 08:27 PM

#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

ജില്ലയിൽ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്നാണ് കല്യാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ്...

Read More >>
#kkshailaja | ശൈലജയ്‌ക്ക് നേരെ സൈബർ ആക്രമണം; ഡിവൈഎഫ്‌ഐയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ‌ വിട്ടു

Apr 19, 2024 07:57 PM

#kkshailaja | ശൈലജയ്‌ക്ക് നേരെ സൈബർ ആക്രമണം; ഡിവൈഎഫ്‌ഐയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ‌ വിട്ടു

തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ...

Read More >>
Top Stories