ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്ന പെൺകുട്ടിയ്ക്ക് നേരെ ലൈം​ഗികാതിക്രമം; ഡെലിവറി ഏജന്റ് പിടിയിൽ

ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്ന പെൺകുട്ടിയ്ക്ക്  നേരെ ലൈം​ഗികാതിക്രമം; ഡെലിവറി ഏജന്റ് പിടിയിൽ
Advertisement
Sep 20, 2022 09:46 PM | By Vyshnavy Rajan

മുംബൈ : സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്ന പെൺകുട്ടിയ്ക്ക് നേരെ ഡെലിവറി ഏജന്റിന്റെ ലൈം​ഗികാതിക്രമം. പൂനെയിലാണ് സംഭവം. സെപ്തംബർ 17ന് രാത്രിയിലാണ് ഭക്ഷണവുമായി എത്തിയ ആൾ പെൺകുട്ടിയെ ബലമായി ചുംബിച്ചത്. പെൺകുട്ടിയു‌ടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തു. 39കാരനായ റായിസ് ഷെയ്ഖ് ആണ് പിടിയിലായത്.

Advertisement

അതേസമയം, ഇയാൾ തങ്ങളുടെ ഏജന്റ് അല്ലെന്നാണ് സൊമാറ്റോ പറയുന്നത്. പെൺകുട്ടി തനിച്ചൊരു വാടകവീട്ടിലാണ് താമസം. ഇവരുടെ ഓർഡർ ഡെലിവറി ആപ്പായ ഡൺസോ ആപ്പിലേക്ക് വഴിതിരിച്ച് വിട്ടെന്ന് സൊമാറ്റോ പറയുന്നു. രാത്രി ഒമ്പതരയോടെ ഭക്ഷണവുമായി വീട്ടിലെത്തിയ ഒരാൾ പെൺകുട്ടിയോട് വെള്ളം ചോദിച്ച് അകത്തു കയറി, ബലമായി ചുംബിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

പെൺകുട്ടി എതിർത്തതോടെ ഇയാൾ ഇറങ്ങിപ്പോയി. പിന്നീട് ഇയാൾ പെൺകുട്ടിക്ക് മെസേജ് അയച്ചു. താൻ കുട്ടിയുടെ അങ്കിളിനെപ്പോലെയാണെന്നായിരുന്നു മെസേജിന്റെ ഉള്ളടക്കം. പെൺകുട്ടി സുഹൃത്തുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അന്ന് രാത്രി തന്നെ പൊലീസ് പ്രതിയെ പിടികൂടി. തൊട്ടുത്ത ദിവസം കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. ഐപിസി 354, 354 എ വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയൊന്നുമല്ല ഇയാളെന്ന് പൊലീസ് പറഞ്ഞു. ഈ വ്യക്തി തങ്ങളുടെ ജോലിക്കാരനല്ലെന്ന് സൊമാറ്റോ പറയുന്നു. കമ്പനിതലത്തിൽ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഡെലിവറി ആപ്പായ ഡൺസോ ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഒരു കമ്പനിക്ക് നൽകിയ ഓർഡർ മറ്റൊരു കമ്പനിയിലേക്ക് എത്തിയതെങ്ങനെയെന്ന് അന്വേഷണം നടക്കുന്നുണ്ട്.

മാധ്യമങ്ങളോ‌ട് സംസാരിക്കാനുള്ള അവസ്ഥയിലല്ല പെൺകുട്ടിയെന്ന് വീട്ടുടമ പറഞ്ഞു. ഇനിയാരും ആരോടും ഇത്തരമൊരു അതിക്രമം കാണിച്ചുകൂടാ. അവളാകെ പേടിച്ചരണ്ട അവസ്ഥയിലാണ്. കൗൺസിലിം​ഗിന് വിധേയമാക്കി. ധൈര്യത്തോടെ പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞു. വീട്ടുടമ മാധ്യമങ്ങളോട് പറഞ്ഞു.

Sexual assault on a girl who ordered food and waited; Delivery Agent Pt

Next TV

Related Stories
ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

Sep 26, 2022 05:14 PM

ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ...

Read More >>
കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍  അറസ്റ്റിൽ

Sep 26, 2022 04:44 PM

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ അറസ്റ്റിൽ

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ അറസ്റ്റിൽ...

Read More >>
കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ

Sep 26, 2022 01:54 PM

കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ

കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ...

Read More >>
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

Sep 26, 2022 12:24 PM

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ...

Read More >>
വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ് പിടിയില്‍

Sep 26, 2022 11:01 AM

വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ് പിടിയില്‍

വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ്...

Read More >>
കോഴിക്കോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Sep 25, 2022 10:22 PM

കോഴിക്കോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് പോക്സോ കേസിൽ യുവാവ്...

Read More >>
Top Stories