ടി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തെ എതിർത്ത് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്. പാകിസ്താനെതിരെ കളിക്കുന്നത് രാഷ്ട്ര ധർമ്മത്തിന് എതിരാണെന്ന് രാംദേവ് പറഞ്ഞു. ക്രിക്കറ്റും തീവ്രവാദവും ഒരുമിച്ച് പോവില്ല. മത്സരം രാഷ്ട്ര താത്പര്യമല്ല എന്നും ബാബ രാംദേവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താൻ ഗ്ലാമർ പോരാട്ടം നടക്കുക. ലോകകപ്പുകളിൽ ഇതുവരെ പാകിസ്താനോട് പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോർഡ് തുടരാൻ ഇന്ത്യ ഇറങ്ങുമ്പോൾ ആദ്യ ജയം തേടിയാണ് പാകിസ്താൻ ഇറങ്ങുക.
Baba Ramdev opposes India-Pakistan match in T20 World Cup