ട്രോഫി സ്വീകരിക്കുന്നതിനിടെ തള്ളിമാറ്റി; ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരാധകർ

ട്രോഫി സ്വീകരിക്കുന്നതിനിടെ തള്ളിമാറ്റി; ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരാധകർ
Advertisement
Sep 19, 2022 07:48 PM | By Vyshnavy Rajan

ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍ ട്രോഫി സ്വീകരിക്കുന്നതിനിടെ സുനില്‍ ഛേത്രിയെ തട്ടിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്ത് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍. ട്രോഫി നല്‍കുന്നതിനിടെ ബംഗളൂരു എസ്ഫി ക്യാപ്റ്റനായ ഛേത്രിയെ ഗവര്‍ണര്‍ ലാ ഗണേശന്‍ സൈഡിലേക്ക് തള്ളിമാറ്റുന്നതിന്റെ വിഡിയോ പുറത്തുവന്നു.

Advertisement

അതേസമയം ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് ആരാധകരും രംഗത്തെത്തി. രാജ്യത്തിനുവേണ്ടി 100ലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത ഛേത്രിയെ ഫോട്ടോഗ്രാഫര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തില്‍ ഗവര്‍ണര്‍ തള്ളിയിടുകയാണുണ്ടായതെന്ന് ആരോപിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്.

ട്രോഫി സ്വീകരിക്കുന്ന സുനില്‍ ഛേത്രിയെ തള്ളിമാറ്റി ഗവര്‍ണര്‍....വിഡിയോ പുറത്ത്

അന്‍സുല്‍ സക്‌സേന തന്റെ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് സംഭവം പുറത്തെത്തിയത്. ഡ്യൂറന്‍ഡ് കപ്പില്‍ വിജയിച്ച് ട്രോഫി സ്വീകരിക്കുന്ന ബംഗാള്‍ ഗവര്‍ണര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് പരിഹസിച്ചുകൊണ്ടാണ് സക്‌സേന വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഗവര്‍ണര്‍ തള്ളിമാറ്റിയെങ്കിലും പുഞ്ചിരി വിടാതെ നില്‍ക്കുന്ന ഛേത്രിയുടെ ചിത്രവും ഇതിനോടകം വൈറലായി. വിഷയത്തില്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്സിയോ ഗവര്‍ണറോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും വിഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

rejected while accepting the trophy; Fans insulted Governor Chhetri

Next TV

Related Stories
സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ

Sep 24, 2022 09:56 PM

സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ

സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ...

Read More >>
ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ റെക്കോർഡുമായി പാക്ക് താരം

Sep 21, 2022 02:23 PM

ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ റെക്കോർഡുമായി പാക്ക് താരം

ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ റെക്കോർഡുമായി പാക്ക് താരം...

Read More >>
മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു

Sep 13, 2022 01:48 PM

മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു

മലയാളി താരം പി.യു ചിത്ര...

Read More >>
ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

Sep 12, 2022 10:39 PM

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ...

Read More >>
ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി ശ്രീലങ്ക

Sep 12, 2022 06:23 AM

ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി ശ്രീലങ്ക

ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി...

Read More >>
ഡയമണ്ട് ലീഗില്‍ ചരിത്ര സ്വർണവുമായി ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര

Sep 9, 2022 07:26 AM

ഡയമണ്ട് ലീഗില്‍ ചരിത്ര സ്വർണവുമായി ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര

ഡയമണ്ട് ലീഗില്‍ ചരിത്ര സ്വർണവുമായി ഇന്ത്യയുടെ ജാവലിന്‍ താരം നീരജ്...

Read More >>
Top Stories