സൂപ്പര്‍ സണ്‍ഡേ; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

സൂപ്പര്‍ സണ്‍ഡേ; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം
Oct 24, 2021 11:32 AM | By Vyshnavy Rajan

ദുബൈ : ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താൻ പോരാട്ടം ഇന്ന്. ടൂർണമെന്റിലെ ആദ്യ മത്സരമായതിനാൽ ജയത്തോടെ തുടക്കമിടാനുള്ള ശ്രമത്തിലായിരിക്കും ഇരു ടീമും. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തുന്നത്. രാത്രി 7.30ന് ദുബായിലാണ് മത്സരം.

ലോക റാങ്കിംഗിൽ ഇന്ത്യ രണ്ടാമതാണെങ്കിൽ തൊട്ടുപിന്നിലുണ്ട് പാകിസ്താൻ. ട്വൻറി 20യിൽ ഏറെക്കുറെ ഒപ്പത്തിനൊപ്പം നിൽക്കുന്ന 2 ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമനാണ് പാക് നായകൻ ബാബർ അസം. 2204 റൺസ് ആണ് പാക് നായകന്റെ സമ്പാദ്യം.

കോലിയാകട്ടെ 90 മത്സരങ്ങളിൽ നിന്ന് 3159 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളിൽ ഏഴിലും ജയം സ്വന്തമാക്കിയകതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്ക് സ്വന്തമാണ്. ലോകകപ്പിൽ പാകിസ്താനോട് തോറ്റിട്ടുമില്ല. കോലിക്കൊപ്പം രോഹിത് ശർമയും കെ.എൽ.രാഹുലും ഫോമിലായാല്‍ലോകകപ്പ് വേദിയിലെ പതിമൂന്നാം അങ്കത്തിലും ഇന്ത്യ ശോഭിക്കും.

ഭുവനേശ്വർ മികവ് കണ്ടെത്തിയിട്ടില്ലെങ്കിലും ബുംറയും ഷമിയും അശ്വിനും വിക്കറ്റ് വീഴ്ത്തുമെന്ന് കണക്കുകൂട്ടുന്നു ഇന്ത്യ. ബാബർ അസമിനൊപ്പം ഫകർ സമാനും മുഹമ്മദ് റിസ്വാനുാണ് പാക് ബാറ്റിംഗ നിരയിലെ പ്രധാനികൾ. ബൗളിംഗ് നിരയിൽ ഷഹീൻ അഫ്രീദിക്കും ഹസൻ അലിക്കും ഷദബ് ഖാനും ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെ വിറപ്പിക്കാൻ കഴിയും.

മറ്റ് വേദികളേക്കാൾ ദുബായിൽ കൂടുതൽ റൺസ് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഇന്നലെ പങ്കുവച്ചത്. പോരാട്ടത്തിൽ നിർണായകമാവുക ബാറ്റോ ബോളോ, അതിൽ ഏതുമാവാട്ടെ.. ഇന്ത്യ-പാക് മത്സരം എന്നത് തന്നെ വികാരമാണ്. വാശിയും വീറും സ്റ്റേഡിയത്തിന് പുറത്തേക്കുമെത്തുന്ന ക്രിക്കറ്റ് യുദ്ധം.

Super Sunday; India-Pakistan match in the Twenty20 World Cup today

Next TV

Related Stories
#GlennMaxwell | ‘മാനസികമായും ശാരീരികമായും തളർന്നു’; തന്നെ ടീമിൽ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഗ്ലെൻ മാക്സ്‌വൽ

Apr 16, 2024 10:17 AM

#GlennMaxwell | ‘മാനസികമായും ശാരീരികമായും തളർന്നു’; തന്നെ ടീമിൽ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഗ്ലെൻ മാക്സ്‌വൽ

ടൂർണമെൻ്റിൽ ഇനിയെപ്പോഴെങ്കിലും എൻ്റെ ആവശ്യം വന്നാൽ ഞാൻ തയ്യാറായിരിക്കും.”- മാക്സ്‌വൽ പറഞ്ഞു. ഐപിഎലിൽ വളരെ മോശം പ്രകടനങ്ങളാണ് ആർസിബി...

Read More >>
#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

Apr 9, 2024 09:18 AM

#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ തീപാറും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം....

Read More >>
#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

Apr 8, 2024 09:45 PM

#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

വെസ്റ്റ് ഇന്‍ഡീസിലെയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന്...

Read More >>
#IPL2024 | ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Apr 3, 2024 10:24 PM

#IPL2024 | ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലവിൽ രണ്ടാം സ്ഥാനത്താണ് ടീം. മൂന്നിൽ രണ്ട് മത്സരം ജയിച്ച ഡൽഹി ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ നിലവിലെ ചാപ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ...

Read More >>
#praviachan | കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചന്‍ അന്തരിച്ചു

Apr 2, 2024 06:23 AM

#praviachan | കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചന്‍ അന്തരിച്ചു

1952 മുതല്‍ 1970 വരെ കേരളത്തിനു വേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച് 1107 റണ്‍സും, 125 വിക്കറ്റും...

Read More >>
#IPL2024 | ചിന്നസ്വാമിയില്‍ കോലി ഷോ; കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 183 റണ്‍സ്

Mar 29, 2024 09:36 PM

#IPL2024 | ചിന്നസ്വാമിയില്‍ കോലി ഷോ; കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 183 റണ്‍സ്

എന്നാല്‍ ഗ്രീന്‍, റസ്സലിന്റെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്നെത്തിയ മാക്‌സ്‌വെല്ലും നിര്‍ണായക സംഭാവന...

Read More >>
Top Stories