മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
Oct 23, 2021 09:29 PM | By Vyshnavy Rajan

ഇടുക്കി : മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പിൽ വെയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാട്ടർ റിസോർസ് വകുപ്പ് സെക്രട്ടറിയോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2018 ലെ സുപ്രിംകോടതി പരാമർശം പ്രകാരം ജലനിരപ്പ് 139.5 അടിയിൽ കൂടാൻ പാടില്ലെന്ന് പരാമർശമുണ്ട്. ഈ കാര്യങ്ങൾ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാർ മേൽനോട്ട സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഇൻഫ്‌ളോയുടെ അളവിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതിലും കൂടുതൽ ജലം ഒഴുക്കി വിട്ട കാലമായിരുന്നു 2018 എന്നും മന്ത്രി ഓർമിപ്പിച്ചു. അന്ന് പോലും മുല്ലപ്പെരിയറിൽ നിന്ന് ഒഴുകി വന്ന വെള്ളം മൂലം ആർക്കും പ്രശ്‌നമുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി കളക്ടർമാരും ആർഡിഓയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ഡാം തുറക്കേണ്ടി വന്നാൽ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. വാഹനങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാമിലെ ജലനിരപ്പിൽ മാറ്റാമില്ലെങ്കിൽ ആശങ്കപെടേണ്ട കാര്യമില്ല. മുഖ്യമന്ത്രി മുല്ലപ്പെരിയാറിലെ കാര്യങ്ങളെക്കുറിച്ച് വിളിച്ചു അന്വേഷിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

Minister Roshi Augustine says there is no need to open Mullaperiyar

Next TV

Related Stories
#panoorbombblast |പാനൂർ സ്ഫോടനം; പിടിയിലായത് വെടിമരുന്ന് എത്തിച്ചയാളടക്കം മൂന്ന് പേർ, ഒരാൾ കതിരൂർ മനോജ് വധക്കേസ് പ്രതി

Apr 18, 2024 06:02 PM

#panoorbombblast |പാനൂർ സ്ഫോടനം; പിടിയിലായത് വെടിമരുന്ന് എത്തിച്ചയാളടക്കം മൂന്ന് പേർ, ഒരാൾ കതിരൂർ മനോജ് വധക്കേസ് പ്രതി

കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് സജിലേഷ്. വടകരയില്‍നിന്ന് ബാബു വെടിമരുന്ന് എത്തിച്ച് നല്‍കിയെന്നാണ്...

Read More >>
#PinarayiVijayan | പ്രളയബാധിതർക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Apr 18, 2024 05:53 PM

#PinarayiVijayan | പ്രളയബാധിതർക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശകാര്യ വകുപ്പ് സംവിധാനം...

Read More >>
#brutallybeaten | തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം

Apr 18, 2024 05:45 PM

#brutallybeaten | തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം

കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്‍റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്‍റെ...

Read More >>
 #HighwayConstruction | ദേശീയപാതാ നിർമാണം; മലപ്പുറത്ത് വീടുകൾക്ക് വിള്ളൽ, മാറിത്താമസിക്കാൻ കുടുംബങ്ങൾക്ക് നിർദേശം

Apr 18, 2024 05:40 PM

#HighwayConstruction | ദേശീയപാതാ നിർമാണം; മലപ്പുറത്ത് വീടുകൾക്ക് വിള്ളൽ, മാറിത്താമസിക്കാൻ കുടുംബങ്ങൾക്ക് നിർദേശം

വീടിന്റെ ഉൾവശങ്ങളിൽ ഉൾപ്പെടെയാണ് വിള്ളലുണ്ടായത്. ഓരോ മണിക്കൂറുകളിലും വിള്ളൽ കൂടി വരുന്നതായി വീട്ടുകാർ...

Read More >>
#Panoorbombblast | പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും

Apr 18, 2024 05:10 PM

#Panoorbombblast | പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും

രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ...

Read More >>
#MDMA |വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന്  എംഡിഎംഎയും കഞ്ചാവും പിടികൂടി

Apr 18, 2024 04:47 PM

#MDMA |വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി

കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത്‌ നിന്നാണ് എക്സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ്...

Read More >>
Top Stories