ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്

ഉരുളക്കിഴങ്ങു ഉപയോഗിച്ച്  ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്
Sep 15, 2022 08:13 PM | By Adithya V K

രാവിലെ ബ്രേക്ക്ഫാസ്റ്റ് തൊട്ട് രാത്രി അത്താഴം വരെ അടുക്കളയില്‍ ഭക്ഷണമൊരുക്കുന്ന ജോലി അത്ര എളുപ്പമുള്ളതല്ല. ഓരോ നേരവും പാചകം, മാത്രമല്ല പാത്രങ്ങളും അടുക്കളയും വൃത്തിയാക്കിയെടുക്കുന്നതും ഭാരിച്ച നിസാരമായ ജോലിയല്ല.

അതിനാല്‍ തന്നെ വൈകുന്നേരമാകുമ്പോഴേക്ക് അൽപം വിശ്രമിക്കാനാണ് ഏവരും കൊതിക്കുക. ഇക്കാരണം കൊണ്ടാവാം മിക്ക വീടുകളിലും വൈകുന്നേരത്തെ സ്‌നാക്‌സ് പുറത്തുനിന്ന് വാങ്ങിക്കുകയോ, പാക്കറ്റ് സ്‌നാക്‌സിനെ ആശ്രയിക്കുകയോ ആണ് ചെയ്യാറ്.

രണ്ടായാലും ഇവ ഒരുപോലെ ആരോഗ്യത്തിന് ദോഷമാണ്. ഏത് ഭക്ഷണമായാലും അത് നമ്മള്‍ വീട്ടില്‍ പാകം ചെയ്യുമ്പോഴുള്ള ആരോഗ്യസുരക്ഷയും രുചിയും വൃത്തിയും വേറെ തന്നെയാണ്.

എന്നാലോ, സ്‌നാക്‌സിന് വേണ്ടി വൈകീട്ടും അടുക്കളയില്‍ ഏറെ നേരെ ചെലവിടുന്നത് പ്രയാസവുമാണ്. അത്തരക്കാര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, ഉരുളക്കിഴങ്ങ് വച്ചുള്ള ഒരു സ്‌നാക്കിന്റെ റെസിപിയാണിനി പങ്കുവയ്ക്കുന്നത്.

പാചകത്തില്‍ ഒരുപാട് 'എക്‌സ്പീരിയന്‍സ്' ഇല്ലാത്തവര്‍ക്ക് പോലും ആത്മവിശ്വാസത്തോടെ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ഉരുളക്കിഴങ്ങ് വച്ചുള്ളത്. 'പൊട്ടാറ്റോ റിംഗ്‌സ്'ന്‍റെ കാര്യവും അങ്ങനെ തന്നെ.

പേരിൽ സൂചിപ്പിക്കുന്നത് പോലെ ഉരുളക്കിഴങ്ങ് 'റിംഗ്' പരുവത്തില്‍ ആക്കി പൊരിച്ചെടുക്കുന്നതാണ് ഈ സ്‌നാക്ക്. എന്നാലിത് വെറുതെ ഉരുളക്കിഴങ്ങ് മാത്രം പൊരിച്ചെടുക്കുകയല്ല ചെയ്യുന്നത്.

തയ്യാറാക്കുന്ന വിധം. ആദ്യം ഇതിനായി വേണ്ട ചേരുവകള്‍ എന്തെല്ലാമാണെന്ന് അറിയാം... ചേരുവകള്‍... ഉരുളക്കിഴങ്ങ് - രണ്ടെണ്ണം വേവിച്ച് ഉടച്ചുവച്ചത് റവ - കാല്‍ കപ്പ് ചില്ലി ഫ്‌ളേക്‌സ് - ഒരു ടീസ്പൂണ്‍ വെളുത്തുള്ളി - അഞ്ച് ചെറിയ അല്ലി, ചെറുതാക്കി മുറിച്ചതോ ചതച്ചതോ എടുക്കാം ഒറിഗാനോ - ഒരു ടീസ്പൂണ്‍ ബട്ടര്‍ - ആവശ്യത്തിന് കോണ്‍ഫ്‌ളോര്‍ - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് ഇനി തയ്യാറാക്കുന്ന രീതി മനസിലാക്കാം... ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്‍പം ബട്ടര്‍ ചേര്‍ത്ത ശേഷം ചില്ലി ഫ്‌ളേക്‌സ്, ഒറിഗാനോ, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഒന്ന് മൂപ്പിക്കണം.

ഇതൊന്ന് പാകമായി വരുമ്പോള്‍ ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് തിളപ്പിക്കാം. വെള്ളം തിളച്ചുവരുമ്പോള്‍ റവ ചേർത്ത് വേവിക്കാം. റവ വെന്ത് വരുമ്പോള്‍ തീ കെടുത്തി തണുക്കാന്‍ മാറ്റിവയ്ക്കാം.

ഇത് തണുത്തുകഴിയുമ്പോൾ ഇതിലേക്ക് വേവിച്ച് ഉടച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്ത് കുഴച്ച് മാവിന്റെ പരുവമാക്കിയെടുക്കാം. ഇനി ഈ മാവ് പരത്തി ഒരു കട്ടര്‍ ഉപയോഗിച്ച് റിംഗ് ഘടനയില്‍ മുറിച്ചെടുക്കാം.

അല്ലെങ്കില്‍ കൈകൊണ്ട് തന്നെ നീളത്തില്‍ ഉരുട്ടി അതിനെ യോജിപ്പിച്ച് റിംഗ് ഘടനയിലാക്കിയെടുക്കുകയോ ചെയ്യാം. ഈ റിംഗുകള്‍ ഓരോന്നായി അല്‍പം കോണ്‍ഫ്‌ളോര്‍ കൂടി വിതറിയിട്ട ശേഷം എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്‌തെടുക്കാം.

ഇനി ഇഷ്ടമുള്ള ഡിപ്പുകളും ചേര്‍ത്ത് ചൂടോടെ തന്നെ പൊട്ടാറ്റോ റിംഗ്‌സ് കഴിക്കാം.

A Crispy Potato Rings with Potatoes

Next TV

Related Stories
മാമ്പഴവും മാതളവും കൊണ്ടൊരു ഹെൽത്തി സ്മൂത്തി ; റെസിപ്പി

Feb 5, 2023 10:23 AM

മാമ്പഴവും മാതളവും കൊണ്ടൊരു ഹെൽത്തി സ്മൂത്തി ; റെസിപ്പി

മാമ്പഴവും മാതളവും കൊണ്ടൊരു ഹെൽത്തി സ്മൂത്തി ;...

Read More >>
നെല്ലിക്ക കൊണ്ടൊരു സ്പെഷ്യൽ കറി; റെസിപ്പി

Feb 4, 2023 08:23 PM

നെല്ലിക്ക കൊണ്ടൊരു സ്പെഷ്യൽ കറി; റെസിപ്പി

നെല്ലിക്ക കൊണ്ടൊരു സ്പെഷ്യൽ കറി;...

Read More >>
അൽപം വെറെെറ്റി പച്ചമാങ്ങാ റെെസ് തയ്യാറാക്കിയാലോ?  റെസിപ്പി

Feb 4, 2023 10:50 AM

അൽപം വെറെെറ്റി പച്ചമാങ്ങാ റെെസ് തയ്യാറാക്കിയാലോ? റെസിപ്പി

ഇനി മുതൽ അൽപം വെറെെറ്റിയായ ഒരു റെെസ് തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് സ്പെഷ്യൽ പച്ചമാങ്ങാ റെെസ് എളുപ്പം...

Read More >>
രുചികരമായ കാരമൽ കാരറ്റ് പായസം ഇനി എളുപ്പത്തിൽ തയ്യാറാക്കാം ...

Feb 3, 2023 02:17 PM

രുചികരമായ കാരമൽ കാരറ്റ് പായസം ഇനി എളുപ്പത്തിൽ തയ്യാറാക്കാം ...

കാരറ്റ് കൊണ്ടുള്ള പായസം തയ്യാറാക്കിയാലോ? രുചികരമായ കാരമൽ കാരറ്റ് പായസം തയ്യാറാക്കിയാലോ?...

Read More >>
തടി കുറയ്ക്കണോ..? ഇതാ സ്‌പെഷ്യൽ യോഗര്‍ട്ട് ഡയറ്റ്

Dec 30, 2022 07:45 PM

തടി കുറയ്ക്കണോ..? ഇതാ സ്‌പെഷ്യൽ യോഗര്‍ട്ട് ഡയറ്റ്

തടി കുറയ്ക്കണോ..? ഇതാ സ്‌പെഷ്യൽ യോഗര്‍ട്ട്...

Read More >>
Top Stories