ഇടപെടൽ നടത്തിയ സർക്കാരിന് നന്ദി; നിരാഹാരസമരം അവസാനിപ്പിച്ച് അനുപമ

ഇടപെടൽ നടത്തിയ സർക്കാരിന് നന്ദി; നിരാഹാരസമരം അവസാനിപ്പിച്ച് അനുപമ
Oct 23, 2021 06:58 PM | By Vyshnavy Rajan

തിരുവനന്തപുരം : കുഞ്ഞിനെ കണ്ടെത്താൻ അധികാരികളുടെ ഇടപെടൽ ആശ്യപ്പെട്ട് അനുപമ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിക്കുന്നുവെന്നും ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയ സർക്കാരിന് നന്ദിയെന്നും അനുപമ പ്രതികരിച്ചു. പൊലീസിനും സി.ഡബ്ല്യു.സിക്കെതിരെ നടപടി എടുക്കണം.കോടതിയിൽ നിയമ പോരാട്ടം തുടരുമെന്നും അഭിഭാഷകനുമായി ആലോചിച്ച ശേഷം ഹേബിയസ് കോർപസിൽ തീരുമാനമെന്നും അനുപമ വ്യക്തമാക്കി.

തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലായിരുന്നു അനുപമയുടെ നിരാഹാര സമരം. പരാതി നൽകിയിട്ടും ചില നേതാക്കൾ വേണ്ട വിധത്തിൽ ഇടപെട്ടില്ലെന്ന് അനുപമ പറഞ്ഞിരുന്നു. വ്യക്തികളുടെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ചയിൽ പാർട്ടിയെ മുഴുവൻ പഴിക്കേണ്ടതില്ല. എ വിജയരാഘവൻ നൽകിയ പിന്തുണ തള്ളേണ്ട കാര്യമില്ലെന്നും അനുപമ വ്യക്തമാക്കിയിരുന്നു.വൈകിയ വേളയിൽ പിന്തുണ നൽകിയിട്ട് കാര്യമില്ല, ഇനി കോടതിയിൽ മാത്രമാണ് വിശ്വാസമെന്നും അനുപമ പ്രതികരിച്ചിരുന്നു.

അതേസമയം ദത്ത് വിവാദത്തിൽ ദത്ത് നടപടി തത്ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കോടതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഹര്‍ജിയില്‍ തല്‍ക്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും ദത്ത് നടപടികളില്‍ വിധി പുറപ്പെടുവിക്കേണ്ട കോടതിയില്‍ ആവശ്യപ്പെടും.

കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനില്‍ക്കുന്നുവെന്നും കോടതിയെ അറിയിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശം ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നല്‍കി.

Thanks to the government for intervening. Anupama ends hunger strike

Next TV

Related Stories
#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 20, 2024 11:49 AM

#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടിൽ എത്തിയിട്ടും രാഹുൽ നിലപാട് വ്യക്തമാക്കിയില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് സംബന്ധിച്ച് ഒരുവരി പോലും ഇല്ല. പ്രതിപക്ഷ നേതാവ്...

Read More >>
#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

Apr 20, 2024 11:41 AM

#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

കാപ്പ ചുമത്തി നാടുകടത്താനായിട്ടുള്ള നോട്ടീസ് പോലീസ് അയ്യൂബിന് കൈമാറിയ ദിവസം തന്നെയായിരുന്നു ആക്രമം...

Read More >>
#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

Apr 20, 2024 11:36 AM

#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ കലക്ടർ...

Read More >>
#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

Apr 20, 2024 11:23 AM

#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

ഈ വാദം തള്ളിക്കൊണ്ട് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് 5 ശതമാനം ജി.എസ്.ടി മതിയെന്ന ഉത്തരവിറക്കിയത്. ഇതോടെ പാക്കറ്റിലാക്കിയ മലബാർ...

Read More >>
#arrest |  പോക്കറ്റടിയിലൂടെ കാറും കടയും ലോട്ടറി കച്ചവടവും; ഒടുവിൽ ബസ്സിലെ പോക്കറ്റടി അന്വേഷണത്തിൽ കുടുങ്ങി

Apr 20, 2024 11:12 AM

#arrest | പോക്കറ്റടിയിലൂടെ കാറും കടയും ലോട്ടറി കച്ചവടവും; ഒടുവിൽ ബസ്സിലെ പോക്കറ്റടി അന്വേഷണത്തിൽ കുടുങ്ങി

മാര്‍ച്ച് 13ന് ബസ്സില്‍ പോക്കറ്റടിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനിടയിലാണ് ഇരുവരും...

Read More >>
#Samastha | തെരഞ്ഞെടുപ്പ് ദിവസം ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കാൻ സമസ്ത

Apr 20, 2024 10:56 AM

#Samastha | തെരഞ്ഞെടുപ്പ് ദിവസം ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കാൻ സമസ്ത

വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജുമുഅ നമസ്കാരത്തിന് വേണ്ട സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഹല്ലുകള്‍ക്ക്...

Read More >>
Top Stories