ഇനി അടിപൊളി മുട്ടച്ചുരുള്‍ വേഗത്തില്‍ തയ്യാറാക്കാം ...

ഇനി അടിപൊളി  മുട്ടച്ചുരുള്‍ വേഗത്തില്‍ തയ്യാറാക്കാം ...
Oct 23, 2021 05:21 PM | By Susmitha Surendran

പോഷക സമ്പുഷ്ടമായ ഏത്തപ്പഴം നുറുക്കി അല്‍പം നെയ്യില്‍ വഴറ്റി, തേങ്ങ ചിരകിയതും മധുരവും ചേര്‍ത്തുള്ള ഫില്ലിങ് വച്ച് തയാറാക്കുന്ന നല്ല രുചിയുള്ള ഈ പലഹാരം പ്രഭാതഭക്ഷണമായും കഴിക്കാം.

ചേരുവകള്‍

• ഗോതമ്പ് പൊടി - 1കപ്പ്

• വെള്ളം - 3/4 + 1/4 കപ്പ്

• ഉപ്പ് - പാകത്തിന്

• മഞ്ഞള്‍പ്പൊടി - ഒരു നുള്ള്

• മുട്ട - 1

• ഏത്തപ്പഴം - 1

• തേങ്ങ ചിരകിയത് - 1 കപ്പ്

• പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍

• ഏലക്ക പൊടിച്ചത് - 1/4 ടീസ്പൂണ്‍

• നട്‌സ് അരിഞ്ഞത് - 10-12 എണ്ണം

• കിസ്‌മിസ് - 1 ടേബിള്‍ സ്പൂണ്‍

• നെയ്യ് - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

• ഗോതമ്പ് പൊടിയും, 3/4 കപ്പ് വെള്ളവും (പൊടിക്കനുസരിച്ച് ചെറിയ വ്യത്യാസം വരാം) മഞ്ഞള്‍ പൊടിയും, മുട്ടയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മിക്സിയില്‍ നന്നായി അയഞ്ഞ പരുവത്തില്‍ അടിച്ചെടുക്കുക. ഇതാണ് മാവ്.

• പാന്‍ സ്റ്റൌ വില്‍ വെച്ച് ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് നട്‌സ് അരിഞ്ഞതും കിസ്‌മിസും വറുത്തെടുക്കുക.

• ആ പാനിലേക്ക് തന്നെ ഒരു ടീസ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് ഏത്തപ്പഴം ചെറുതായി നുറുക്കിയത് ചേര്‍ത്ത് 1/2 മിനിറ്റ് വഴറ്റുക. അതിനുശേഷം കാല്‍ ഗ്ലാസ് വെള്ളമൊഴിച്ച് 2 മിനിറ്റ് അടച്ച് വെച്ച് ചെറിയ തീയില്‍ വറ്റിക്കുക.

• വെള്ളം വറ്റി വരുമ്പോള്‍ തേങ്ങ ചിരകിയതും പഞ്ചസാരയും ഏലയ്ക്ക പൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക (ഏത്തപ്പഴം വെന്ത് കുഴയരുത്) ഇനി വറുത്തെടുത്ത നട്‌സ് അരിഞ്ഞതും കിസ്‌മിസും ചേര്‍ത്തിളക്കി സ്റ്റൗ ഓഫ് ചെയ്യാം. ഇതാണ് ഫില്ലിങ്.

• ചൂടായ തവയില്‍ അൽപം നെയ്യ് പുരട്ടിയ ശേഷം ഒരു സ്പൂണ്‍ മാവെടുത്ത് കനം കുറച്ച് വട്ടത്തില്‍ അല്പം വലിപ്പത്തില്‍ പരത്തുക. അടി ഭാഗം വേവുമ്പോള്‍ ഒന്ന് മറിച്ചിട്ട് വേവിച്ച് എടുക്കുക.

• ഇതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഫില്ലിങ് വച്ച് രണ്ടു വശത്തു നിന്നും അകത്തേക്ക് ചെറുതായി മടക്കി ചുരുട്ടിയെടുടുക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അതീവ രുചികരമായ ഏത്തപ്പഴം മുട്ടച്ചുരുള്‍ തയാര്‍.

Let's make a cool egg roll quickly ...

Next TV

Related Stories
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

Mar 22, 2024 12:40 PM

#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി...

Read More >>
Top Stories