ഫോൺ പേ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് ; പണമിടപാടുകൾക്ക് ഇനി മുതല്‍ പ്രൊസസിങ് ഫീ ഈടാക്കും

ഫോൺ പേ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് ; പണമിടപാടുകൾക്ക് ഇനി മുതല്‍ പ്രൊസസിങ് ഫീ ഈടാക്കും
Oct 23, 2021 04:27 PM | By Vyshnavy Rajan

ഫോൺ പേ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോൺ പേ പണമിടപാടുകൾ നടത്തുന്നതിന് പ്രൊസസിങ് ഫീ ഈടാക്കിത്തുടങ്ങി. 50 രൂപയ്ക്ക് മുകളിൽ മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. യുപിഐ പണമിടപാടിന് പ്രൊസസിങ് ഫീസ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റൽ പേമെന്റ് ആപ്ലിക്കേഷനാണ് ഫോൺ പേ.

വളരെ കുറച്ച് പേർ മാത്രമെ മൊബൈൽ റീച്ചാർജ് പേമെന്റുകൾ നടത്തുന്നുള്ളൂ. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. 50 രൂപയിൽ താഴെ റീച്ചാർജ് ചെയ്യുമ്പോൾ ഫീസ് ഈടാക്കില്ല. 50 രൂപയ്ക്കും നൂറ് രൂപയ്ക്കും ഇടയിൽ മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ ഒരു രൂപയും നൂറിന് മുകളിൽ റീച്ചാർജ് ചെയ്യുമ്പോൾ രണ്ട് രൂപയുമാണ് ഫീസ്.

ഏറ്റവും കൂടുതൽ യുപിഐ പണമിടപാടുകൾ നടക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഫോൺപേ. സെപ്റ്റംബറിൽ മാത്രം 165 കോടി യുപിഐ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ. അതേസമയം ബിൽ പേമെന്റുകൾക്ക് രാജ്യത്ത് ആദ്യമായല്ല ചെറിയ തുക ഈടാക്കുന്നത് എന്ന് ഫോൺ പേ പറയുന്നു.

മറ്റ് ബില്ലർ വെബ്സൈറ്റുകളെല്ലാം തന്നെ പണമിടപാടുകൾക്ക് നിശ്ചിത തുക ഈടാക്കുന്നുണ്ട്. ഫോൺപേ, ഗൂഗിൾ പേ, പേടിഎം പോലുള്ള സേവനങ്ങൾ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് നേരത്തെ തന്നെ നിശ്ചിത തുക ഈടാക്കി വരുന്നുണ്ട്. എന്നാൽ യുപിഐ ഇടപാടുകൾ സൗജന്യമായാണ് നടത്തിയിരുന്നത്. അതേസമയം തന്നെ പണമിടപാടുകൾക്ക് ചില സമ്മാനങ്ങളും നൽകി ഉപഭോക്താക്കളെ ആകർഷിക്കാനും പിടിച്ചുനിർത്താനും ഇവർ മത്സരിക്കുന്നുണ്ട്.

നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ യുപിഐ ആപ്പുകളുടെ വിപണി വിഹിതത്തിൽ 30 ശതമാനം എന്ന പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ ഒരു പരിധിയിൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ ഈ സേവനങ്ങൾക്ക് അനുവാദമില്ല. പകരം ഉപഭോക്താക്കളുടെ പണമിടപാടുകൾക്കുള്ള ഫീസുകളും പുറത്തുനിന്നുള്ള സ്ഥാപനങ്ങളുമായുള്ള വാണിജ്യ സഹകരണങ്ങളുമായിരിക്കും ഇത്തരം സേവനങ്ങളുടെ വരുമാന സ്രോതസ്സുകൾ.

Attention Phone Pay Users; Processing fees will henceforth be charged for cash transactions

Next TV

Related Stories
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
Top Stories