കുടുംബത്തിലെ ആരുമായും മുഖസാദൃശ്യമില്ല; പെണ്‍കുഞ്ഞിനെ പിതാവ് പാസ്റ്റര്‍ ഒട്ടിച്ച്‌ വെള്ളത്തില്‍ മുക്കിക്കൊന്നു

കുടുംബത്തിലെ ആരുമായും മുഖസാദൃശ്യമില്ല; പെണ്‍കുഞ്ഞിനെ പിതാവ് പാസ്റ്റര്‍ ഒട്ടിച്ച്‌ വെള്ളത്തില്‍ മുക്കിക്കൊന്നു
Oct 23, 2021 02:27 PM | By Vyshnavy Rajan

തുരുപ്പതി : രണ്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം ബാഗിലാക്കി കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ അനന്തപൂര്‍ ജില്ലയിലെ കല്യാണ്‍ ദുര്‍ഗിലാണ് സംഭവം. മല്ലികാര്‍ജുന എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

കുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖ സാദൃശ്യം ഇല്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വ്യക്തമാക്കി. സംഭവദിവസം വൈദ്യപരിശോധനയ്‌ക്കായി ഭാര്യയെയും കുഞ്ഞിനെയും മല്ലികാര്‍ജുന ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയി. ഡോക്ടറെ കാത്തിരിക്കുന്ന സമയം കുഞ്ഞ് കരയാന്‍ തുടങ്ങി. ഈ സമയം ആശുപത്രി പരിസരം കാണിച്ച്‌ കരച്ചില്‍ മാറ്റാമെന്ന് പറഞ്ഞ് കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി.

ഏറെ നേരം കാത്തിരുന്നിട്ടും മല്ലികാര്‍ജുന തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയം തോന്നിയ മല്ലികാര്‍ജുന കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിലെ ആരുമായും കുഞ്ഞിന് സാദൃശ്യമില്ലാത്തത് സംശയം ഇരട്ടിപ്പിച്ചു ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി.

No facial resemblance to anyone in the family; The girl was drowned by her father's pastor

Next TV

Related Stories
#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

Mar 28, 2024 03:33 PM

#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെയാണ് മുരളി എയര്‍ ബ്ലോവര്‍ പ്രയോഗിച്ചത്....

Read More >>
#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

Mar 28, 2024 02:38 PM

#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍...

Read More >>
#murder |  ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

Mar 27, 2024 05:30 PM

#murder | ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ...

Read More >>
#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

Mar 27, 2024 01:05 PM

#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

കുഞ്ഞിനെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുവളപ്പിലെ വൈക്കോൽക്കൂനയിൽനിന്ന മൃതദേഹം...

Read More >>
#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

Mar 27, 2024 12:34 PM

#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

എന്നാൽ മകൻ അനുസരിക്കാതിരുന്നതിനെ തുടർന്ന് കക്‌ഡെ സ്റ്റീൽ വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബേല പേലീസ്...

Read More >>
Top Stories