ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കി; യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍

ഭര്‍ത്താവിനെ കൊന്ന്  കെട്ടിത്തൂക്കി; യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍
Oct 23, 2021 09:52 AM | By Vyshnavy Rajan

കാസര്‍ഗോഡ് : കാസര്‍കോട് കുന്താപുരത്ത് ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. യുവതിയടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. മമത, സുഹൃത്തുക്കളായ ദിനകര്‍, കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്.

കുന്താപുരം അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ്(36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് നാഗരാജ് തൂങ്ങിമരിച്ചതെന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ചുരുളഴിഞ്ഞത്. കര്‍ണാടക സ്വദേശിയായ നാഗരാജ് 10 വര്‍ഷം മുമ്പാണ് മമതയെ പ്രണയിച്ച് വിവാഹം കഴിച്ചത്.

വിവാഹത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. നാഗരാജിന്റെ മൃതദേഹത്തില്‍ കണ്ട പാടുകളാണ് പൊലീസിന് തുമ്പായത്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നാഗരാജിന്റെ സഹോദരി നാഗരത്‌ന കുന്താപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഭാര്യയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി നാഗരാജ് സഹോദരിയോട് പറഞ്ഞെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. മമതയെ പൊലീസ് ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് മമത സമ്മതിച്ചു. പ്രതികളിലൊരാളുമായി മമത അടുപ്പത്തിലാണ്.

Husband killed and hanged; Young woman and friends arrested

Next TV

Related Stories
യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Nov 27, 2021 08:55 PM

യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

അവിഹിതബന്ധമാരോപിച്ച് മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. മൂന്ന്...

Read More >>
മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

Nov 27, 2021 02:19 PM

മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ...

Read More >>
നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ

Nov 27, 2021 08:04 AM

നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ

നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക് സോ...

Read More >>
വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി

Nov 26, 2021 04:22 PM

വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി

വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി...

Read More >>
നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; 15 വയസ്സുകാരി അറസ്റ്റില്‍

Nov 26, 2021 02:26 PM

നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; 15 വയസ്സുകാരി അറസ്റ്റില്‍

നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 15 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം....

Read More >>
പീഡിപ്പിച്ച പിതാവിനെ പതിനേഴുകാരി കൊലപ്പെടുത്തിയ സംഭവം; നടന്നത് ആസൂത്രിത കൊലപാതകം

Nov 26, 2021 09:04 AM

പീഡിപ്പിച്ച പിതാവിനെ പതിനേഴുകാരി കൊലപ്പെടുത്തിയ സംഭവം; നടന്നത് ആസൂത്രിത കൊലപാതകം

തന്നെ പീഡിപ്പിച്ച പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ പതിനേഴുകാരി കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു വിദ്യാഭ്യാസ...

Read More >>
Top Stories