എറണാകുളത്ത് ഐഫോണിനു പകരം സോപ്പ് ലഭിച്ച സംഭവം; മുഴുവൻ തുകയും തിരികെ നൽകി ആമസോൺ

എറണാകുളത്ത് ഐഫോണിനു പകരം സോപ്പ് ലഭിച്ച സംഭവം; മുഴുവൻ തുകയും തിരികെ നൽകി ആമസോൺ
Oct 22, 2021 11:24 PM | By Vyshnavy Rajan

എറണാകുളം : എറണാകുളം ആലുവയില്‍ ഐഫോണിനു പകരം സോപ്പ് ലഭിച്ച സംഭവത്തിൽ മുഴുവൻ തുകയും തിരികെ നൽകി ആമസോൺ. ആമസോൺ പേ കാർഡ് ഉപയോഗിച്ച് അടച്ച 70,900 രൂപയും അക്കൗണ്ടിൽ തിരിച്ചെത്തിയതായി പണം നഷ്ടപ്പെട്ട നൂറുൽ അമീൻ പറഞ്ഞു.

ആലുവ റൂറൽ പോലീസിന്റെ അന്വേഷണത്തെ തുടർന്നാണ് പണം തിരികെ ലഭിച്ചത്. ഒക്ടോബർ 12ന് ഐഫോൺ-12 ബുക്ക് ചെയ്ത നൂറുൽ അമീന് ഒക്ടോബർ 15നാണ് പാക്കേജ് ലഭിച്ചത്. ആമസോൺ പാക്കറ്റ് പൊട്ടിച്ച് നോക്കിയപ്പോൾ ഐഫോൺ ബോക്സിനകത്ത് വാഷിങ് സോപ്പ് കട്ടയും അഞ്ചു രൂപ നാണയവുമാണ് ഉണ്ടായിരുന്നത്.

ഡെലിവറി ബോയുടെ മുന്നിൽവെച്ചുതന്നെ പാക്കറ്റ് പൊട്ടിക്കുന്നതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു. അപ്പോൾ തന്നെ ആമസോണിൽ പരാതി രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകുകയും ചെയ്തു. എസ്.പിയുടെ നേതൃത്വത്തിൽ സൈബർ പോലിസ് സ്റ്റേഷൻ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണുമായും പോലീസ് ബന്ധപ്പെട്ടു.

നൂറുൽ അമീറിന് ലഭിച്ച ഒറിജിനൽ ഫോൺ കവറിൽ ഐ.എം.ഇ.ഐ നമ്പർ ഉണ്ടായിരുന്നു. അതിൽ നിന്നും ഈ ഫോൺ ജാർഖണ്ഡിൽ ഉപയോഗത്തിലുണ്ടെന്നും സെപ്റ്റംബറിൽ തന്നെ ആപ്പിളിന്റെ സൈറ്റിൽ ഫോൺ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. ഫോൺ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടു.

അന്വഷണം മുറുകുന്നതിനിടയിൽ ഫോൺ സ്റ്റോക്ക് ഇല്ലാത്തതിനാൽ പണം തിരികെ നൽകാമെന്നു പോലീസിനോടു പറയുകയും നൂറുൽ അമീന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി. കെ. കാർത്തിക് പറഞ്ഞു.

സൈബർ പോലീസ് ഇൻസ്പെക്ടർ ബി. ലത്തീഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എം. തൽഹത്ത്, സി.പി.ഒ. ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. കഴിഞ്ഞ മാസം പറവൂരുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള ലാപ്പ്ടോപ് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത് പാക്ക് ചെയ്ത ന്യൂസ് പേപ്പറുകളായിരുന്നു. ഇവർക്കും റൂറൽ ജില്ലാ പോലിസ് ഇടപെട്ട് പണം തിരികെ വാങ്ങി നൽകിയിരുന്നു. ഇതിന്റെ അന്വേഷണവും നടന്നു വരികയാണ്.

Soap replacement for iPhone in Ernakulam; Amazon refunded the full amount

Next TV

Related Stories
ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച നിലയിൽ

Nov 30, 2021 03:09 PM

ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച നിലയിൽ

ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച...

Read More >>
മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

Nov 30, 2021 02:49 PM

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി...

Read More >>
കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

Nov 30, 2021 01:55 PM

കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ​ പാര്‍ലമെന്‍റ്​ ഇടനാഴിയില്‍ തെന്നിവീണു. പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​...

Read More >>
സംസ്ഥാനത്ത് പച്ചക്കറി വില  വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

Nov 30, 2021 12:40 PM

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ...

Read More >>
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

Nov 30, 2021 12:33 PM

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്....

Read More >>
ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

Nov 30, 2021 11:01 AM

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സംശയം. പുറക്കാട് അറുപതില്‍ചിറ ജോസഫ്...

Read More >>
Top Stories