നോട്ട് നിരോധനം ഇപ്പോഴും അറിയാത്ത ഒരാളുണ്ട് ഇന്ത്യയില്‍; ചിന്നക്കണ്ണിന്‍റെ കയ്യിലുള്ളത് നിരോധിച്ച നോട്ടുകള്‍

നോട്ട് നിരോധനം ഇപ്പോഴും അറിയാത്ത ഒരാളുണ്ട് ഇന്ത്യയില്‍; ചിന്നക്കണ്ണിന്‍റെ കയ്യിലുള്ളത് നിരോധിച്ച നോട്ടുകള്‍
Oct 22, 2021 11:12 PM | By Vyshnavy Rajan

ചെന്നൈ : 2016- ലെ നോട്ട് നിരോധനം ഇപ്പോഴും അറിയാത്ത ഒരാളുണ്ട് ഇന്ത്യയില്‍...കയ്യിലുള്ളതോ 65,000 രൂപയുടെ അത്രയും നിരോധിച്ച നോട്ടുകള്‍... കാഴ്ചശക്തിയില്ലാത്ത ചിന്നക്കണ്ണ് അറിഞ്ഞില്ല തന്റെ കൈയിലെ നോട്ടുകൾക്ക് വിലയില്ലാതായത്. കൃഷ്ണഗിരി ജില്ലയിലെ പാവക്കൽ ചിന്നഗൗണ്ടനൂർ ഗ്രാമത്തിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന ചിന്നക്കണ്ണാണ് (70) നോട്ടുനിരോധന കാര്യമൊന്നുമറിയാതെ പ്രയാസത്തിലായത്.

പഴയ നോട്ട് മാറ്റി കിട്ടാന്‍ ജില്ലാ കളക്ടറേറ്റിൽ സഹായമഭ്യർഥിച്ചെത്തിയിരിക്കുകയാണ് ചിന്നകണ്ണ്‍. 2016-ലാണ് രാജ്യത്ത് നോട്ടുനിരോധനമുണ്ടായതെങ്കിലും ചിന്നക്കണ്ണ് ഈ വിവരം അറിഞ്ഞിരുന്നില്ല. ഈയടുത്ത് കടയിൽ നോട്ട് ചില്ലറ മാറാൻ നൽകിയപ്പോഴാണ് തന്റെ കൈവശമുള്ള പഴയ 500, 1000 നോട്ടുകൾക്ക് ഇപ്പോൾ വിലയില്ലെന്ന് ചിന്നക്കണ്ണ് തിരിച്ചറിഞ്ഞത്.

വർഷങ്ങളായുള്ള സമ്പാദ്യം കടക്കാരനെക്കൊണ്ട് പരിശോധിച്ചപ്പോൾ അതിലെ 65,000 രൂപയുടെ നോട്ടുകളും നിരോധിച്ചവയാണെന്ന് മനസ്സിലായി. ചെലവാക്കാൻ ബാക്കി 300 രൂപ മാത്രമാണ് കൈയിലുണ്ടായിരുന്നത്. വർഷങ്ങൾകൊണ്ടു സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് വിലയില്ലാതായെന്നറിഞ്ഞ ചിന്നക്കണ്ണ് ആകെ സങ്കടത്തിലായി. വിഷമംകണ്ട കടക്കാരനാണ് ചിന്നക്കണ്ണിനെയും കൂട്ടി കളക്ടറേറ്റിലെത്തിയത്.

നോട്ടുകൾ മാറ്റി പുതിയവ നൽകണമെന്നഭ്യർഥിച്ച് ചിന്നക്കണ്ണ് കളക്ടർക്ക് നിവേദനം നൽകി. റിസർവ് ബാങ്കിലേക്ക് അയക്കുന്നതിന് നിവേദനം കളക്ടറേറ്റിൽനിന്ന് ജില്ലാ ലീഡ് ബാങ്കിലേക്ക് കൈമാറി. എന്നാൽ, പഴയ നോട്ടുകൾ മാറ്റാനുള്ള ആർ.ബി.ഐ.യുടെ കാലാവധി 2017 മാർച്ച് 31-ന് അവസാനിച്ചതിനാൽ ഈ നോട്ടുകൾ മാറ്റിയെടുക്കുന്നകാര്യം സംശയമാണ്.

വിഷയത്തിൽ റിസർവ് ബാങ്കിനെ സമീപിക്കുമെന്നും മറുപടി ലഭിച്ചശേഷം തുടർനടപടി കൈക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു. അതേസമയം, ചിന്നക്കണ്ണിന് അടുത്തമാസം മുതൽ വാർധക്യപെൻഷൻ നൽകാൻ തീരുമാനമായിട്ടുണ്ട്.

There is someone in India who still does not know the ban on notes; Prohibited notes in the hands of the child

Next TV

Related Stories
ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Nov 30, 2021 01:06 PM

ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിൽ. അടിയന്തര സാഹചര്യത്തെ...

Read More >>
മലയാളികള്‍ക്ക് അഭിമാനനിമിഷം; നാവികസേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു

Nov 30, 2021 10:14 AM

മലയാളികള്‍ക്ക് അഭിമാനനിമിഷം; നാവികസേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു

നാവികസേനാ മേധാവിയായി വൈസ് അഡ്‌മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. ഇന്ത്യൻ നാവികസേനാ മേധാവിയാകുന്ന ആദ്യ മലയാളിയാണ് ആർ ഹരികുമാർ. കേന്ദ്ര പ്രതിരോധ...

Read More >>
കർണാടകയിൽ ഒമിക്രോൺ...? ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന്

Nov 30, 2021 06:18 AM

കർണാടകയിൽ ഒമിക്രോൺ...? ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന്

കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന് വരും. സംശയത്തെ തുടർന്ന് കർണാടക, സാംപിൾ ഐസിഎംആറിന് നൽകിയിരുന്നു....

Read More >>
ഒമിക്രോൺ; ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ടെസ്റ്റ് ഫലം നാളെ

Nov 29, 2021 10:51 PM

ഒമിക്രോൺ; ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ടെസ്റ്റ് ഫലം നാളെ

കർണാടകയിൽ എത്തിയ ഒമിക്രോൺ വൈറസ് സാന്നിധ്യം സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ഐസിഎംആർ പരിശോധന ഫലം നാളെ...

Read More >>
കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ല

Nov 29, 2021 07:37 PM

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ല

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ...

Read More >>
ഇരുസഭകളും ബിൽ പാസാക്കി; വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു

Nov 29, 2021 05:12 PM

ഇരുസഭകളും ബിൽ പാസാക്കി; വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു

കർഷക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ചർച്ചയില്ലാതെ ഇരു സഭകളിലും പാസാക്കി. ബിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളിലും അധ്യക്ഷന്മാർ തള്ളി. ബില്ലിനെ...

Read More >>
Top Stories