സമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലാക്കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

 സമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലാക്കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
Oct 22, 2021 10:49 PM | By Vyshnavy Rajan

മാന്നാർ: സമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ പാവുക്കര കൊച്ചുവീട്ടിൽ കിഴക്കേതിൽ രാജീവ് (30)നെ ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ പ്രണയത്തിൽ ആക്കിയ ശേഷം പെൺകുട്ടിയുടെ പലതരത്തിലുള്ള ഫോട്ടോകൾ പ്രതിയുടെ മൊബൈൽ ഫോണിൽ എടുക്കുകയും പെൺകുട്ടിയുടെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് കൈക്കലാക്കിയ പ്രതി അതുവഴി ഈ ഫോട്ടോകൾ പ്രദർശിപ്പിക്കുകയും, പിന്നീട് ഈ ഫോട്ടോകൾ വീണ്ടും മോർഫ് നടത്തി പലസ്ഥലങ്ങളിലും പ്രദർശിപ്പിക്കും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നുമാണ് കേസ്.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് വടകരയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ.ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുനുമോൻ,എസ് ഐ ജോൺ തോമസ്,ഗ്രേഡ് എസ് ഐ ശ്രീകുമാർ,അഡിഷണൽ എസ് ഐമാരായ മധുസുധനൻ, ബിന്ദു, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Met through social media and fell in love and tortured; Young man arrested

Next TV

Related Stories
സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Nov 30, 2021 11:34 AM

സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. സര്‍ക്കാറുദ്യോഗസ്ഥനായ നഗിന(55), ഭാര്യ നഗിന ദേവി(52) എന്നിവരാണ് കഴുത്തറുത്ത നിലയില്‍...

Read More >>
ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

Nov 29, 2021 11:06 PM

ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

ആലപ്പുഴ മാരാരിക്കുളത്ത് വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മക്കള്‍ക്ക് വിഷം നല്‍കി താന്‍ തൂങ്ങിമരിക്കുമെന്ന്...

Read More >>
സഹപ്രവര്‍ത്തകനെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

Nov 29, 2021 09:37 PM

സഹപ്രവര്‍ത്തകനെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ ഫാക്ടറി തൊഴിലാളിയെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍...

Read More >>
കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്

Nov 29, 2021 05:29 PM

കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്

കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്. അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ...

Read More >>
പ്രണയ ബന്ധമെന്ന് സംശയം; മുൻ ഭർത്താവും സഹോദരനും ചേര്‍ന്ന്‍ യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ചു

Nov 29, 2021 04:02 PM

പ്രണയ ബന്ധമെന്ന് സംശയം; മുൻ ഭർത്താവും സഹോദരനും ചേര്‍ന്ന്‍ യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ചു

പ്രണയ ബന്ധമെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ച് യുവതിയുടെ മുൻ ഭർത്താവും ഭർത്താവിന്റെ സഹോദരനും. ഇലക്ട്രിക്ക്...

Read More >>
കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

Nov 29, 2021 12:43 PM

കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

മുംബൈ കുര്‍ളയില്‍ ഇരുപതുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ വയറിലും...

Read More >>
Top Stories