വാര്‍ഡ്വിസാര്‍ഡിന്‍റെ 'ജോയ് ഇ-ബൈക്ക്' മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍ തുറന്നു

വാര്‍ഡ്വിസാര്‍ഡിന്‍റെ 'ജോയ് ഇ-ബൈക്ക്' മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍  തുറന്നു
Oct 22, 2021 09:09 PM | By Vyshnavy Rajan

കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹനമായ ' ജോയ് ഇ- ബൈക്ക്' ബ്രാന്‍ഡിന്‍റെ ഉടമകളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍ പൂനയില്‍ തുറന്നു.

പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഈ കേന്ദ്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ ലക്ഷ്യമിടുന്നു. ഈ എക്സ്പീരിയന്‍സ് സെന്‍ററുകള്‍ കമ്പനിയുടെ മുന്നേറ്റത്തില്‍ നാഴികക്കല്ലാണ്. ഇത് നഗര, ഗ്രാമീണി മേഖലകളില്‍ കടന്നെത്താന്‍ കമ്പനിയെ സഹായിക്കും.

ജോയ്-ഇ-ബൈക്കിന്‍റെ ഇലക്ട്രിക് സ്കൂട്ടറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും മുഴുവന്‍ ശ്രേണിയും കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും. നിലവില്‍, ജോയ്-ഇ-ബൈക്കിന് 10 മോഡലുകളാണുള്ളത്. ഉപഭോക്താക്കള്‍ക്ക് ജോയി-ഇ-ബൈക്കിന്‍റെ സവിശേഷതകള്‍ അനുഭവിച്ചു മനസിലാക്കുന്നതിനും വിപണി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമാണ് ഇ-ബൈക്ക് അനുഭവം കേന്ദ്രം തുറക്കുന്നതെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശീതള്‍ ഭലേറാവു പറഞ്ഞു.

സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്നും അവര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ 113 ഡീലര്‍ഷിപ്പകളുള്ള കമ്പനിക്ക് രാജ്യത്തൊട്ടാകെ 430-ലധികം ഡിലര്‍ഷിപ്പുകളാണുള്ളത്. ഇതിനു പുറമേ ഡല്‍ഹി, വഡോധര, നാദിയാദ്, ഹിമാത്നഗര്‍, ജോധ്പൂര്‍, പൂന എന്നിവിടങ്ങളില്‍ കമ്പനിയുടെ എക്സ്പീരിയന്‍സ് സെന്‍ററുകള്‍ ഉണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പനി 2500 ഇരചക്ര വാഹനങ്ങളാണ് വിറ്റത്.

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഉത്സവസീസണില്‍ മികച്ച വില്‍പ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, പൂന കോര്‍പറേഷന്‍ അംഗവും മുന്‍മേയറുമായ ദീപക് മങ്കാര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്‍റ് പ്രശാന്ത് ജഗ്താപ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കേന്ദ്രം തുറന്നത്.

Ward Wizard 'Joy e-Bike' opens first electric vehicle experience center in Maharashtra

Next TV

Related Stories
ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 15, 2021 08:19 PM

ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം...

Read More >>
മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

Nov 13, 2021 11:12 PM

മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച...

Read More >>
യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

Nov 12, 2021 08:30 PM

യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി 16.15 ശതമാനം വരുമാനം നേടിക്കൊടുത്തതായി 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍...

Read More >>
ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

Nov 12, 2021 08:19 PM

ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്സിന്‍റെ ഉടമസ്ഥരായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 17 മുതല്‍ 22 വരെ...

Read More >>
വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ  സ്നേഹാദരവ്

Nov 12, 2021 08:09 PM

വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ സ്നേഹാദരവ്

ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എന്നും മുൻതൂക്കം നൽകുന്ന മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവർക്കർമാർക്ക്...

Read More >>
3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

Nov 12, 2021 08:04 PM

3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

അടുത്ത അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കേരള ഐ ടി മേഖല മൂന്നു കോടി ചതുരശ്രീ...

Read More >>
Top Stories