ഫെഡറല്‍ ബാങ്കിന് 50% വര്‍ധനവോടെ 460.26 കോടി രൂപ അറ്റാദായം

ഫെഡറല്‍ ബാങ്കിന് 50% വര്‍ധനവോടെ 460.26 കോടി രൂപ അറ്റാദായം
Oct 22, 2021 08:58 PM | By Vyshnavy Rajan

കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 460.26 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് ഇത്തവണ 50 ശതമാനമാണ് പാദവാര്‍ഷിക ലാഭത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. 864.79 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം.

രണ്ടാം പാദ അറ്റപലിശ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.22 ശതമാനം വര്‍ധിച്ച് 1,479.42 കോടി രൂപിലെത്തി. 'സാമ്പത്തികരംഗത്തെ സാഹചര്യങ്ങള്‍ അനുകൂലമല്ലാതിരുന്നിട്ടും ബാങ്കിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു. ചില മേഖലകളില്‍ ലഭ്യമായ മികച്ച വായ്പാ വളര്‍ച്ചയുടെ ചുവടുപിടിച്ച് അറ്റ പലിശ വരുമാനത്തിലും അറ്റ പലിശ മാര്‍ജിനിലും നല്ല വളര്‍ച്ചയാണ് ബാങ്കിന് നേടാന്‍ സാധിച്ചത്.

വായ്പാ തിരിച്ചടവിലെ മികവും നവീകരണവും ഈ പാദത്തില്‍ വായ്പാ ചെലവുകള്‍ ഉയരാതിരിക്കാന്‍ സഹായിച്ചു. കറന്‍റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) അനുപാതം 18 ശതമാനം വാര്‍ഷിക വളര്‍ച്ചയാടേെ എക്കാലത്തേയും ഉയര്‍ന്ന അനുപാതമായ 36.16 ശതമാനത്തിലെത്തി.

ഇത് ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. 20.54 ശതമാനം വിപണി വിഹിതത്തോടെ വിദേശത്തു നിന്നുള്ള റെമിറ്റന്‍സില്‍ ഫെഡറല്‍ ബാങ്ക് കരുത്തോടെ തന്നെ മുന്നേറുന്നു. പുതിയ അക്കൗണ്ടുകള്‍ പകുതിയിലേറെയും ഇപ്പോള്‍ തുറക്കപ്പെടുന്നത് ഫിന്‍ടെക്ക് സംരഭങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണ്, ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

ബാങ്കിന്‍റെ മൊത്തം ബിസിനസ് 9.56 ശതമാനം വളര്‍ച്ചയോടെ 3,06,399.38 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം മുന്‍ വര്‍ഷത്തെ 1,56,747.39 കോടിയില്‍ നിന്ന് 9.73 ശതമാനം വര്‍ധിച്ച് 1,71,994.75 കോടി രൂപയായും മൊത്തം വായ്പകള്‍ 1,25,208.57 കോടിയില്‍ നിന്ന് 1,37,313.37 കോടി രൂപയായും വര്‍ധിച്ചു. സ്വര്‍ണ വായ്പകള്‍ 25.88 ശതമാനം വളര്‍ച്ച നേടി 15,976 കോടി രൂപയിലെത്തി.

രണ്ടാം പാദം അവസാനം വരെയുള്ള ബാങ്കിന്‍റെ മൊത്ത നിഷ്ക്രിയ ആസ്തി 4445.84 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 3.24 ശതമാനം വരുമിത്. 1.12 ശതമാനം ആണ് അറ്റ നിഷ്ക്രിയ ആസ്തി. ബാങ്കിന്‍റെ അറ്റ മൂല്യം 15,235.25 കോടി രൂപയില്‍ നിന്ന് 17,561.53 കോടി രൂപയായി വര്‍ധിച്ചു. മൂലധന പര്യാപ്തതാ അനുപാതം 14.97 ശതമാനമാണ്. 2021 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന് 1,272 ശാഖകളും 1,874 എടിഎമ്മുകളും ഇന്ത്യയിലൂടനീളമുണ്ട്.

Federal Bank has posted a 50% increase in net profit at Rs 460.26 crore

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories