ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന്‍റെ സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ പുതുക്കി; പുതുക്കിയ നിരക്കുകള്‍ ഇതാ...

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന്‍റെ സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ പുതുക്കി; പുതുക്കിയ നിരക്കുകള്‍ ഇതാ...
Oct 22, 2021 08:28 PM | By Vyshnavy Rajan

പ്രൈം മെമ്പര്‍ഷിപ്പിന്‍റെ സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ പുതുക്കാന്‍ ആമസോണ്‍. ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന് ഇന്ത്യയില്‍ നിലവിലുള്ള വാര്‍ഷിക നിരക്ക് 999 രൂപയാണ്. ഇത് 1499 രൂപയാവും. മൂന്ന് മാസത്തെ പ്ലാനിന് നിലവില്‍ ഈടാക്കുന്നത് 329 രൂപയാണ്. ഇത് 459 രൂപയായി മാറും.

പ്രതിമാസ പ്ലാനിന് ആമസോണ്‍ നിലവില്‍ ഈടാക്കുന്നത് 129 രൂപയാണ്. അത് 179 രൂപയായവും മാറും. എന്നാല്‍ പുതിയ നിരക്കുകള്‍ എന്നു മുതലാണ് പ്രാവര്‍ത്തികമാക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനിടെയാണ് സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ ഉയര്‍ത്തുകയാണെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.

ഷോപ്പിംഗ്, ഷോപ്പിംഗ് ഇളവുകള്‍, എന്‍റര്‍ടെയ്‍ന്‍മെന്‍റിനായുള്ള ഒടിടി പ്ലാറ്റ്‍ഫോം ആയ പ്രൈം വീഡിയോ എന്നിവയാണ് പ്രൈം മെമ്പര്‍ഷിപ്പിലൂടെ ആമസോണ്‍ നല്‍കുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് പ്രൈം മെമ്പര്‍ഷിപ്പ് ആമസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

നിലവില്‍ ഒടിടി മേഖലയില്‍ ഇന്ത്യയിലെ ശക്തമായ സാന്നിധ്യമാണ് പ്രൈം വീഡിയോ. ചലച്ചിത്രങ്ങളുടെ ഡയറക്റ്റ് ഒടിടി റിലീസുകളിലൂടെ മലയാളം അടക്കമുള്ള ഇന്ത്യന്‍ പ്രാദേശിയ ഭാഷകളിലേക്കും ആമസോണ്‍ പ്രൈം വീഡിയോ ശക്തമായി കടന്നുചെന്നിട്ടുണ്ട്

Amazon has renewed its subscription rates for Prime Membership; Here are the updated rates ...

Next TV

Related Stories
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
Top Stories