മുംബൈ : ഐപിഎൽ ടീം സ്വന്തമാക്കാൻ ബോളിവുഡ് ദമ്പതിമാരായ ദീപിക പദുക്കോണും രൺവീർ സിംഗും. അടുത്ത സീസണിലെ ഐപിഎല്ലിൽ രണ്ട് പുതിയ ടീമുകളാണ് ബിസിസിഐ(BCCI) അനുവദിക്കുന്നത്. ഇതിലൊന്ന് സ്വന്തമാക്കുകയാണ് ദീപികയുടേയും രൺവീറിന്റേയും ലക്ഷ്യം.
ബാഡ്മിന്റണിൽ ഇന്ത്യയുടെ ഇതിഹാസ താരമായ പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക. രൺവീർ സിംഗ് ലോകത്തെ ഏറ്റവും ജനകീയ ബാസ്കറ്റ്ബോൾ ലീഗായ എൻബിഎയുടെ ബ്രാൻഡ് അംബാസഡറാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ടീം സ്വന്തമാക്കാൻ രംഗത്തുണ്ട്.
അദാനി ഗ്രൂപ്പ്, ഗോയങ്ക ഗ്രൂപ്പ് തുടങ്ങിയവും ഫ്രാഞ്ചൈസിക്കായി ശ്രമിക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ജുഹി ചൗളയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും പ്രീതി സിന്റ പഞ്ചാബ് കിംഗ്സിന്റേയും ഉടമസ്ഥരാണ്. അടുത്ത തിങ്കളാഴ്ചയാണ് ബിസിസിഐ പുതിയ ടീം ഉടമകളെ പ്രഖ്യാപിക്കുക.
Deepika Padukone and Ranveer Singh to win IPL team