ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം

ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം
Advertisement
Sep 7, 2022 06:32 AM | By Divya Surendran

ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടി എത്തുന്നത് ഓണസദ്യം തന്നെയായിരിക്കും. വ്യത്യസ്ത രുചിയിലുള്ള പായസങ്ങൾ ഓണസദ്യയിൽ നാം കാണാറുണ്ട്. കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന് തയ്യാറാക്കാവുന്നതാണ്.

Advertisement

ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ... 1. ചേന - 500 ഗ്രാം 2. അവൽ - 100 ഗ്രാം 3. ശർക്കര - ഒരു കിലോ 4. ചവ്വരി - 50 ഗ്രാം 5. തേങ്ങ - 2 എണ്ണം 6. നെയ്യ് - 100 ഗ്രാം 7. അണ്ടിപ്പരിപ്പ് - 100 ഗ്രാം കിസ്മിസ് - 100 ഗ്രാം 8. തേങ്ങാക്കൊത്ത് -20 ഗ്രാം 9. ഏലയ്ക്കപ്പൊടി - ഒരു ചെറിയ സ്പൂൺ

തയ്യാറാക്കുന്ന വിധം...  ചേന ചെറിയ കഷ്ണങ്ങൾ ആക്കി വേവിച്ച് ഉടച്ചു വെയ്ക്കുക. ശർക്കര ഉരുക്കി അരിച്ചെടുക്കുക.  ഒരു ചീനച്ചട്ടിയിൽ ഒരു ചെറിയ സ്പൂൺ നെയ്യൊഴിച്ച് അവൽ വറുത്തെടുക്കുക. ഒരു ഉരുളിയിൽ ചേന, ശർക്കര, ഒരു വലിയ സ്പൂൺ നെയ്യ് എന്നിവ ചേർത്ത് നന്നായി വരട്ടി എടുക്കുക.

അതിലേക്ക് നാലു കപ്പ് രണ്ടാം പാൽ, ചവ്വരി വേവിച്ചത്, അവൽ എന്നിവ ചേർക്കുക. പായസം തിളച്ച് കുറുകി തുടങ്ങുമ്പോൾ ഒരു കപ്പ് ഒന്നാം പാൽ ചേർത്ത് വാങ്ങുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവ നെയ്യിൽ വറുത്തിടുക. ഏലയ്ക്കപ്പൊടിയും ചേർത്ത് ചൂടോടെ ഉപയോഗിക്കാം.

This Onam special chena- avalpayasam

Next TV

Related Stories
ഉരുളക്കിഴങ്ങു ഉപയോഗിച്ച്  ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്

Sep 15, 2022 08:13 PM

ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്

ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ...

Read More >>
തേങ്ങാപ്പാൽ ചേർക്കാത്ത അടപ്രഥമൻ

Sep 11, 2022 06:56 AM

തേങ്ങാപ്പാൽ ചേർക്കാത്ത അടപ്രഥമൻ

തേങ്ങാപ്പാൽ ചേർക്കാതെ വളരെ ഈസിയായി അടപ്രഥമൻ...

Read More >>
ബ്രഡ് വച്ച് എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ്

Sep 6, 2022 07:42 PM

ബ്രഡ് വച്ച് എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ്

തിരക്ക് മൂലം മിക്കവരും നേരാംവണ്ണം ബ്രേക്ക്ഫാസ്റ്റ് കഴിക്കാറ് പോലുമില്ലെന്നതാണ് സത്യം. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത്...

Read More >>
ഓണസദ്യ സ്പെഷ്യൽ ഇഞ്ചി കറി ഇതാ...

Aug 31, 2022 09:24 PM

ഓണസദ്യ സ്പെഷ്യൽ ഇഞ്ചി കറി ഇതാ...

ഈ തിരുവോണ സദ്യയ്ക്ക് സ്പെഷ്യൽ ഇഞ്ചി കറി തയാറാക്കിയാലോ?...

Read More >>
ഓണസദ്യ സ്റ്റൈല്‍ ഇഞ്ചിപ്പുളി; റെസിപ്പി

Aug 30, 2022 09:04 PM

ഓണസദ്യ സ്റ്റൈല്‍ ഇഞ്ചിപ്പുളി; റെസിപ്പി

ഇനി എങ്ങനെയാണ് ഇഞ്ചിപ്പുളി തയ്യാറാക്കുന്നതെന്ന്...

Read More >>
റവ തേങ്ങ ലഡ്ഡു തയ്യാറാക്കിയാലോ?

Aug 30, 2022 03:33 PM

റവ തേങ്ങ ലഡ്ഡു തയ്യാറാക്കിയാലോ?

വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം റവ തേങ്ങ...

Read More >>
Top Stories