ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ട വിഭവം, 3 ചേരുവകൾ മതി,ഇനി എളുപ്പത്തില്‍ തയ്യാറാക്കാം

ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ട വിഭവം, 3 ചേരുവകൾ മതി,ഇനി എളുപ്പത്തില്‍ തയ്യാറാക്കാം
Oct 22, 2021 07:30 PM | By Susmitha Surendran

ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് അമേരിക്കൻ മധുര വിഭവമായ ഫഡ്ജ്. ഡാർക്, സെമി സ്വീറ്റ്, മിൽക്ക് തുടങ്ങി ഏത് തരം ചോക്ലേറ്റും ഉപയോഗിച്ചും ഫഡ്ജ് തയാറാക്കാൻ സാധിക്കും. പൊതുവേ ചോക്ലേറ്റ് ഫഡ്ജ് പല രീതിയിൽ തയാറാക്കാറുണ്ടെങ്കിലും വെറും 3 ചേരുവകൾ മാത്രം ഉപയോഗിച്ച് തയാറാക്കാവുന്ന ഫഡ്ജ് കണ്ടെത്തിയിരിക്കുകയാണ് പാചക പ്രേമികൾ. സാധാരണയായി ഉപയോഗിക്കുന്ന പാൽ, ഹെവി ക്രീം, പഞ്ചസാര അടക്കമുള്ള ചേരുവകൾ ഒന്നും ഇതിന് ആവശ്യമില്ല.

ചോക്ലേറ്റ്, ബട്ടർ, കണ്ടെൻസ്ഡ് മിൽക്ക് എന്നീ ചേരുവകൾ മാത്രം മതി. ചോക്ലേറ്റ് മിശ്രിതത്തിന് നല്ല തിളക്കവും കൊഴുപ്പും നൽകുന്നതിനാണ് ബട്ടർ ചേർക്കുന്നതെങ്കിലും ഇനി ബട്ടർ ഇല്ലെങ്കിൽ മറ്റു രണ്ടു ചേരുവകൾ മാത്രം ഉപയോഗിച്ചും ഫഡ്ജ് തയാറാക്കാം. ആവശ്യമെങ്കിൽ വിവിധ തരം നട്സ്, ചോക്കോ ചിപ്സ്, ഷുഗർ കാൻഡീസ് അടക്കമുള്ളവയും ചേർക്കാം. കുട്ടികൾക്ക് പോലും എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഫഡ്ജിന് വേണ്ട ചേരുവകൾ ഇപ്രകാരം.

ചേരുവകൾ

  • ചോക്ലേറ്റ് ( ഇഷ്ടമുള്ളത്)– 350 ഗ്രാം
  • ബട്ടർ(അലിയിച്ചത്)– 50 ഗ്രാം
  • കണ്ടൻസ്ഡ് മിൽക്ക്– മധുരത്തിന് അനുസൃതമായി(400 ഗ്രാം)

തയാറാക്കുന്ന വിധം

  • ഡബിൾ ബോയിലിങ് രീതിയിൽ ചോക്ലേറ്റ് അലിയിച്ചെടുക്കുക. ഇതിനായി ചോക്ലേറ്റ് വളരെ ചെറിയ കഷ്ണങ്ങളായി നുറുക്കണം.
  • അലിഞ്ഞ ചോക്ലേറ്റ് മിശ്രിതത്തിലേക്ക് ബട്ടർ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യാനുസരണം കണ്ടൻസ്ഡ് മിൽക്കും ചേർക്കുക.
  • ശേഷം ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വിരിച്ച്, പാത്രത്തിന്റെ എല്ലാ ഭാഗത്തും അൽപം ബട്ടർ തടവിയതിനു ശേഷം ചോക്ലേറ്റ് മിശ്രിതം ഒഴിക്കാം. ഇതിനു മുന്നോടിയായി ആവശ്യമെങ്കിൽ വിവിധ ഡ്രൈ ഫ്രൂട്സ് മുതൽ ഷുഗർ കാൻഡീസ് അടക്കമുള്ള മിശ്രിതത്തിലേക്ക് ചേർക്കാം. ശേഷം ഇത് ഫ്രിജിൽ തണുപ്പിക്കാനായി വയ്ക്കാം. നന്നായി ഉറച്ച ശേഷം ഇവ മുറിച്ചെടുത്ത് വിളമ്പാം.


Make fudge, a cool American dessert

Next TV

Related Stories
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

Mar 22, 2024 12:40 PM

#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി...

Read More >>
Top Stories