അയഞ്ഞ മാറിടങ്ങള്‍ക്ക് പരിഹാരം ഇതാ

അയഞ്ഞ മാറിടങ്ങള്‍ക്ക് പരിഹാരം ഇതാ
Oct 22, 2021 07:17 PM | By Kavya N

സ്തനങ്ങള്‍ അയഞ്ഞ് തൂങ്ങുന്നത് ഒഴിവാക്കാന്‍ ചില പ്രത്യേക വിദ്യകള്‍ ഉണ്ട്.സ്തന വലുപ്പം പലരെയും ബാധിക്കുന്നതാണ്.പ്രായം, ശരീരത്തിൻറെ ഉയരം എന്നിവയ്ക്ക് ആനുപാതികമല്ലാത്ത വിധം ശരീര ഭാരം വർധിക്കുന്നത് മാറിടങ്ങൾ തൂങ്ങുന്നതിന് കാരണമാകും. പെട്ടെന്ന് ഭാരം വര്ധിയ്ക്കുന്നതും അതുപോലെ തന്നെ കുറഞ്ഞ കാലയളവിനുള്ളിൽ ക്രമാധീതമായി വണ്ണം കുറയുന്നതും മാറിടങ്ങൾ തൂങ്ങുന്നതിന് കാരണമാകും.

ജീവിത രീതിയിലെ പല കാര്യങ്ങളും ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് മാറിടങ്ങളുടെ ദൃഡത നഷ്ടപ്പെട്ട് തൂങ്ങിയ അവസ്ഥയിലേക്ക് എത്തുന്നതിനും കാരണമാകും.പ്രായക്കൂടുതല്‍ സ്ത്രീകളുടെ ചര്‍മത്തില്‍ മാറ്റമുണ്ടാക്കുന്നതു പോലെ തന്നെ മാറിടങ്ങളിലും മാറ്റമുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഇതിനാല്‍ പ്രായമേറുമ്പോള്‍ മാറിടങ്ങള്‍ അയയും. ഇതല്ലാതെ തന്നെ പ്രസവശേഷവും ഗര്‍ഭകാലത്തും വേണ്ട ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഇത്തരം അവസ്ഥയുണ്ടാകുന്നത് സാധാരണയാണ്.

സ്തനങ്ങൾ തൂങ്ങിയ അവസ്ഥ മാറ്റിയെടുക്കാൻ ഐസ് ക്യൂബുകൾ ഉപയോഗിക്കാം. രണ്ട് ഐസ് ക്യൂബുകൾ ഉപയോഗിച്ച് സ്തനങ്ങളിൽ വൃത്താകൃതിയിൽ മസാജ് ചെയ്യാം. രണ്ടു സ്തനങ്ങളിലും ഒരുമിച്ച് ഉപയോഗിക്കാം. രണ്ടോ, മൂന്നോ മിനിട്ടുകൾക്ക് ശേഷം ഇത് കഴുകി കളയാം. ഐസ് അയഞ്ഞ ചര്‍മ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയയുന്നത് തടയാനും ഏറെ ഗുണകരമാണ്. ചര്‍മത്തിലെ ഏതു ഭാഗത്തും ഐസ് മസാജ് ഗുണം ചെയ്യുന്നതു പോലെ മാറിടം അയയാതിരിയ്ക്കാനും ഇതേറെ ഗുണം നല്‍കും.

ഉലുവ കുതിർത്ത് അരച്ചെടുത്തതോ, ഉലുവ പൊടി വെള്ളത്തിൽ കുതിർത്തതോ സ്തനങ്ങളിൽ മസാജ് ചെയ്യാം. പതിവായി ചെയ്യുകയാണെങ്കിൽ തൂങ്ങിയ സ്തനങ്ങൾ ടൈറ്റ് ആയി മാറുന്നത് കാണാം. ഇതു പോലെ മുട്ടയുടെ വെള്ള, കററാര്‍ വാഴ ജെല്‍ എന്നിവയെല്ലാം തന്നെ ഈ ഗുണം നല്‍കുന്നവയാണ്. ഇവയെല്ലാം മാറിടങ്ങള്‍ അയയുന്നത് തടയാന്‍ സഹായിക്കും. ഇവ പുരട്ടാം.ഈസ്ട്രജന്‍ സമ്പുഷ്ടമാണ് എള്ള്. എള്ള് അരച്ച് മാറിടത്തിലിടാം. ഇതു പോലെ എള്ളെണ്ണ മസാജിനും ഉപയോഗിയ്ക്കാം.


മാറിടത്തിന് ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യാം. പ്രത്യേകിച്ചും ഒലീവ് ഓയില്‍. ഇതിനൊപ്പം അല്‍പം വൈറ്റമിന്‍ ഇ ഓയിലും ചേര്‍ക്കാം. ഒലീവ് ഓയില്‍ ആരോഗ്യകരമായ ഫാറ്റി ആസിഡുകള്‍ അടങ്ങിയതാണ്. ഇതു പോലെ തന്നെ ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു ചര്‍മം നന്നാക്കാനും ചര്‍മത്തിലെ ചുളിവുകളും ചര്‍മം അയയുന്നത് ഒഴിവാക്കാനും ഒലീവ് ഓയില്‍ മസാജ് ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ ഓയിലും ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നില നിര്‍ത്താനും ചുളിവുകള്‍ വീഴുന്നത് തടയാനും നല്ലതാണ്. ഇവയല്ലെങ്കില്‍ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും മസാജിന് ഉപയോഗിയ്ക്കാം.

ചില പ്രത്യേക വ്യായാമ മുറകളും യോഗയുമെല്ലാം തന്നെ മാറിടങ്ങളുടെ ദൃഢത നില നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഇതു പോലെ നല്ല ഡയറ്റ് പ്രധാനമാണ്. ഇതു പോലെ അമിത വണ്ണം ഒഴിവാക്കുക. എല്ലാ പോഷകങ്ങളും ലഭിയ്ക്കുന്ന രീതിയില്‍ ഭക്ഷണം കഴിയ്ക്കുക. ആരോഗ്യകരമായ ശരീരഭാരം കാത്തു സൂക്ഷിയ്ക്കുക. മാറിടങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ഉപയോഗിയ്ക്കുക.പെട്ടെന്ന് തടി കൂടുന്നതും പെട്ടെന്ന് വല്ലാതെ ഭാരം കുറയുന്നതുമെല്ലാം തന്നെ മാറിടങ്ങളുടെ ഉറപ്പിനെ ബാധിയ്ക്കുന്നു. ഇതിനാല്‍ ആരോഗ്യകരമായ ശരീരഭാരം കാത്തു സൂക്ഷിയ്ക്കുക.

Here is the solution for loose breasts

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories