വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇതാ 'ഹെല്‍ത്തി' സലാഡ്...

വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇതാ 'ഹെല്‍ത്തി' സലാഡ്...
Sep 5, 2022 07:18 PM | By Kavya N

ആരോഗ്യകാര്യങ്ങളില്‍ മറ്റെന്തെല്ലാം ശ്രദ്ധിച്ചാലും ഭക്ഷണത്തില്‍ വയ്ക്കുന്ന ശ്രദ്ധ തന്നെയാണ് പ്രധാനമായും നമുക്ക് ഗുണകരമാവുക. വിവിധ അസുഖങ്ങള്‍, ആരോഗ്യാവസ്ഥകള്‍ എല്ലാം നിയന്ത്രിക്കുന്നതിനും അകറ്റിനിര്‍ത്തുന്നതിനുമെല്ലാം ഒരുപക്ഷെ മരുന്നിനെക്കാള്‍ അധികം ഉപകാരപ്പെടുക, ഭക്ഷണം തന്നെയാകാറുണ്ട്. എന്നാല്‍ ഭക്ഷണം അമിതമായി കഴിക്കാതെ, അത് മിതമായും ആരോഗ്യപ്രദമായതുമാകാനാണ് ഏറെയും കരുതേണ്ടത്.

ശരീരഭാരം കൂടുന്നത് വീണ്ടും പലവിധത്തിലുള്ള ബുദ്ധിമുട്ടുകളിലേക്കുമാണ് നമ്മെ നയിക്കുക. വണ്ണം കുറയ്ക്കുമ്പോഴും വര്‍ക്കൗട്ടിനൊപ്പം തന്നെ ഡയറ്റിലും കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. അത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമം നടത്തുന്നവര്‍ക്ക് കഴിക്കാൻ അനുയോജ്യമായ ഒരു 'ഹെല്‍ത്തി' സലാഡിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് മാത്രമല്ല ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ പതിവായവര്‍ക്കും, പ്രമേഹമുളളവര്‍ക്കുമെല്ലാം ഒരുപോലെ ഉപകാരപ്രദമാകുന്ന സലാഡ് ആണിത്. കാരണം ഉദരരോഗങ്ങളുള്ളവര്‍ക്ക് ആശ്വാസം നല്‍കാനും, പ്രമേഹം നിയന്ത്രിക്കാനുമെല്ലാം ഈ സലാഡ് സഹായകമാണ്. നമ്മുടെ മാര്‍ക്കറ്റുകളില്‍ എല്ലായ്പോഴും ലഭ്യമായിട്ടുള്ള പച്ചക്കറികളും പഴങ്ങളുമാണ് ആകെ ഇതിനാവശ്യമായി വരുന്നത്.

സ്പിനാഷ്, ബ്രൊക്കോളി, മാതളം, ആപ്പിള്‍, തക്കാളി, കക്കിരി, ഒലിവ് എന്നിവ ചേര്‍ത്താണ് സലാഡ് തയ്യാറാക്കുന്നത്. സ്പിനാഷ് ചെറുതായി വേവിച്ചോ അല്ലെങ്കില്‍ തീരെ ചെറുതായി അരിഞ്ഞോ ചേര്‍ക്കണം. ബ്രൊക്കോളി ഒന്ന് വഴറ്റിയെടുത്ത ശേഷമാണ് ചേര്‍ക്കേണ്ടത്. തക്കാളി, കക്കിരി, ആപ്പിള്‍, ഒലിവ് എന്നിവ ചെറുതാക്കി മുറിച്ച് ചേര്‍ക്കാം. മാതളം അങ്ങനെ തന്നെയും ചേര്‍ക്കാം.

ഇനിയിതിലേക്ക് ആവശ്യമെങ്കില്‍ അല്‍പം ക്യാരറ്റ്, ബീൻസ്, അവക്കാഡോ എന്നിവയും കൂടി ചേര്‍ത്താല്‍ സലാഡ് ഒന്നുകൂടി സമ്പന്നമായി. ഉപ്പും കുരുമുളക് പൊടിയും സീസണിംഗിന് ഉപയോഗിക്കാം. ശേഷം, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍, രണ്ട് ടീസ്പൂണ്‍ എക്സ്ട്രാ വിര്‍ജിൻ ഒലിവ് ഒയില്‍ എന്നിവ കൂടി ചേര്‍ത്താല്‍ സലാഡ് തയ്യാര്‍.

വേണ്ടവര്‍ക്ക് ടോഫു, നട്ട്സ്, സീഡ്സ് എന്നിവയും ഇതിലേക്ക് ചേര്‍ക്കാം. ഒരു നേരത്തെ ആഹാരമായാണ് ഈ സലാഡ് കണക്കാക്കേണ്ടത്. പോഷകമൂല്യമുള്ള ചേരുവകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പല ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്.

എങ്കിലും ആദ്യമേ സൂചിപ്പിച്ചത് പോലെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യം, പ്രമേഹം നിയന്ത്രിക്കാം എന്നതിനൊപ്പം പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ചര്‍മ്മ പ്രശ്നങ്ങള്‍, പിസിഒഎസ്, തൈറോയ്ഡ് പ്രശ്നം, ഐബിഎസ് എന്നിവയുള്ളവര്‍ക്കെല്ലാം ഇത് ആശ്വാസം പകരും. ആരോഗ്യപ്രദമായ കൊഴുപ്പും ഫൈബറും വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയതാണ് ഈ 'ഹെല്‍ത്തി' സലാഡ്.

Here's a 'healthy' salad to lose weight and control diabetes...

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories