വെഡ്ഡിങ് ഗൗണിന്റെ രൂപം ഇങ്ങനയും മാറ്റം; കയ്യടി നേടി എമ്മ വാട്സൻ

വെഡ്ഡിങ് ഗൗണിന്റെ രൂപം ഇങ്ങനയും മാറ്റം; കയ്യടി നേടി എമ്മ വാട്സൻ
Oct 22, 2021 01:22 PM | By Shalu Priya

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പോരാടുന്നവരെ ആദരിക്കാൻ ഏർപ്പെടുത്തിയ എർത്ഷോട്ട് പുരസ്കാരദാന ചടങ്ങിൽ ഹോളിവുഡ് നടി എമ്മ വാട്സൻ എത്തിയത് അപ്സൈക്കിൾ ചെയ്തെടുത്ത വസ്ത്രം ധരിച്ച്.   ചടങ്ങിൽ പങ്കെടുക്കാനായി ആരും പുതിയ വസ്ത്രം വാങ്ങരുതെന്ന് ആതിഥേയരായ വില്യം രാജകുമാരനും പത്നി കേറ്റ് മിഡിൽടണും ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണ് ഇത്തരമൊരു വസ്ത്രം എമ്മ തിരഞ്ഞെടുത്തത്.ഒരു വെഡ്ഡിങ് ഗൗൺ അപ്സൈക്കിൾ ചെയ്താണ് എമ്മയ്ക്കു വേണ്ടി ടോപ് ഒരുക്കിയത്. ഡിസൈനർ ഹാരിസ് റീഡ് ആണ് ഇതിനു പിന്നിൽ. ടോപ്പിനൊപ്പം ഒരു കറുപ്പ് പാന്റ്സ് ആണ് പെയർ ചെയ്തത്. കമ്മല്‍, മോതിരം, ബ്രേസ്‌ലറ്റ് എന്നിവ ആഭരണങ്ങളും ധരിച്ചു.

എമ്മയുടെ വസ്ത്രധാരണത്തെ അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ നിരവധിപ്പേർ രംഗത്തെത്തി.പഴയ വസ്ത്രങ്ങൾ ധരിച്ചാണ് വില്യമും കേറ്റും പരിപാടിയിൽ പങ്കെടുത്തത്. ഇവരുടെ ഈ പ്രവൃത്തി വലിയ ചർച്ചകൾക്കു തുടക്കമിട്ടിരുന്നു. സുസ്ഥിര ഫാഷൻ എന്ന ആശയവും അതിലൂടെ ഭൂമിയുടെ സംരക്ഷണം എന്ന കടമയും ഓർമപ്പെടുത്തുകയാണ് പഴയ വസ്ത്രം ഉപയോഗിക്കുന്നതിലൂടെ ലക്ഷ്യമിട്ടത്.

മികച്ച സ്വീകാര്യതയാണ് ഈ തീരുമാനത്തിന് ലഭിച്ചത്. ഒക്ടോബർ 17 ഞായറാഴ്ച, ലണ്ടനിൽ വച്ചായിരുന്നു പ്രഥമ എർത്ഷോട്ട് പുരസ്കാര ദാന ചടങ്ങ് നടന്നത്. 2030 വരെ പരിപാടിയുമായി മുന്നോട്ടു പോകാനാണ് സംഘാടകരായ ദ് റോയൽ ഫൗണ്ടേഷന്റെ തീരുമാനം.

wedding gown changes

Next TV

Related Stories
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

Nov 25, 2021 07:46 PM

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത്...

Read More >>
 ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ്  മാളവിക മോഹനൻ

Nov 24, 2021 01:17 PM

ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ് മാളവിക മോഹനൻ

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക...

Read More >>
‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

Nov 24, 2021 01:05 PM

‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തിളങ്ങി നടി സമാന്ത...

Read More >>
കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

Nov 21, 2021 10:52 PM

കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

ന്യൂസ്പേപ്പര്‍ (newspaper) കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ (fashion)...

Read More >>
ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

Nov 21, 2021 10:42 PM

ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

ബോളിവുഡ് നടൻ ആദിത്യ സീൽ (Aditya Seal)- നടി അനുഷ്ക രഞ്ജൻ (Anushka Ranjan) വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

Nov 21, 2021 04:05 PM

റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ...

Read More >>
Top Stories