വാട്ട്സ്ആപ്പ് കോളുകള്‍ ആടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ട്രായില്‍ നിന്നും നിര്‍ദേശം തേടി

വാട്ട്സ്ആപ്പ് കോളുകള്‍ ആടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ട്രായില്‍ നിന്നും നിര്‍ദേശം തേടി
Sep 1, 2022 09:26 AM | By Susmitha Surendran

ദില്ലി: രാജ്യത്ത് വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം വന്നേക്കും എന്ന് റിപ്പോര്‍ട്ട്. സൗജന്യ ഇന്റർനെറ്റ് ഫോൺവിളികളില്‍ നിയന്ത്രണം കൊണ്ടുവരണം എന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേന്ദ്രം ടെലികോം റെഗുലേറ്ററി അതോററ്ററി (ട്രായി)യോട് അഭിപ്രായം തേടി.

ടെലികോം കമ്പനികളെപ്പോലെ ആപ്പുകൾക്കും സർവ്വീസ് ലൈസൻസ് ഫീ വന്നേക്കും എന്നാണ് വിവരം. ടെലികോം വകുപ്പ് കഴിഞ്ഞയാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ഇൻറർനെറ്റ് ടെലിഫോണ്‍ കോളുകള്‍ സംബന്ധിച്ച ഒരു ശുപാർശ അവലോകനത്തിനായി അയച്ചു, കൂടാതെ പുതിയ സാങ്കേതികവിദ്യകളുടെ അന്തരീക്ഷത്തിൽ ഈ നിയന്ത്രണങ്ങള്‍ക്ക് വിശദമായ നിര്‍ദേശം നല്‍കാനാണ് ട്രായിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ട്രായി നല്‍കിയ ഇന്റർനെറ്റ് ടെലിഫോണ്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇന്‍റര്‍നെറ്റ് ടെലിഫോണ്‍ പ്രൊവൈഡര്‍മാര്‍, ഓവർ-ദി-ടോപ്പ് ആപ്പുകള്‍ക്കും വേണ്ടി ടെലികോം വകുപ്പ് ഇപ്പോൾ ട്രായിയിൽ നിന്ന് സമഗ്രമായ വിശദീകരണമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ടെലികോം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞത്.

ടെലികോം സേവനദാതക്കളും, ഇന്‍റര്‍നെറ്റ് കോള്‍ നല്‍കുന്ന വാട്ട്സ്ആപ്പ് അടക്കം ആപ്പുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റർമാർ സർക്കാരിനോട് ആവശ്യപ്പെടുന്നത്.

ഇതിന്‍റെ കൂടി വെളിച്ചത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കം എന്നാണ് പിടിഐ റിപ്പോര്‍ട്ട് പറയുന്നത്. ടെലികോം ഓപ്പറേറ്റർമാർക്കും ഇൻറർനെറ്റ് സേവന ദാതാക്കൾക്കും ബാധകമായ ഒരേ നിയമങ്ങള്‍ വേണമെന്നും. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഉള്ളപോലെ ലൈസൻസ് ഫീ ഇന്‍റര്‍നെറ്റ് കോള്‍ പ്രൊവൈഡര്‍മാര്‍ക്ക് നൽകണമെന്നുമാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പതിവായി ആവശ്യപ്പെടുന്നത്.

സാധാരണ ടെലിഫോൺ നെറ്റ്‌വർക്കുകളിലെ കോളുകൾ ഉൾപ്പെടെ നല്‍കാന്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരെ അനുവദിക്കാന്‍ 2008-ൽ ട്രായ് ശുപാർശ ചെയ്തിരുന്നു, എന്നാൽ അവർ ഇന്റർകണക്ഷൻ ചാർജുകൾ നൽകുകയും സുരക്ഷാ ഏജൻസികളുടെ ആവശ്യാനുസരണം ക്രമീകരണങ്ങള്‍ ഉണ്ടാക്കുകയും വേണം എന്നായിരുന്നു നിര്‍ദേശം. 2016-17ലും നെറ്റ് ന്യൂട്രാലിറ്റി പ്രശ്നം റെഗുലേറ്ററും സർക്കാരും ചർച്ച ചെയ്തപ്പോൾ ടെലികോം ഓപ്പറേറ്റർമാർ ഈ പ്രശ്നം ഉന്നയിച്ചിരുന്നു.

It is reported that WhatsApp calls may be restricted in the country.

Next TV

Related Stories
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

Mar 19, 2024 02:13 PM

#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ...

Read More >>
#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

Mar 16, 2024 05:43 PM

#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

2007 ല്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത് മുതൽ ഇന്ന് വരെയും ഒരേ കൗതുകത്തോടെയാണ് ആളുകൾ ഐഫോണിന്റെ വ്യത്യസ്ത...

Read More >>
#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

Mar 11, 2024 09:44 PM

#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

ഇത് പാലിക്കുന്നതിന് നിർബന്ധിതരായാണ് ആപ്പിൾ ഇപ്പോൾ സുഗമമായ ഡാറ്റാ കൈമാറ്റ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിരിക്കുന്നത്. തേഡ് പാർട്ടി ആപ്പ്...

Read More >>
#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

Mar 8, 2024 08:03 PM

#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും നിശ്ചിത തുക ഡെവലപ്പര്‍മാർ ആപ്പിളിന് കൊടുക്കണം. തേർഡ് പാർട്ടി ആപ്പുകൾക്കുള്ള എൻ.എഫ്.സി പിന്തുണയാണ് മ​റ്റൊരു...

Read More >>
Top Stories