ആർത്തവം തുടങ്ങുന്നതിന് മുമ്പ് സ്തനങ്ങളിൽ വേദന ഉണ്ടാകാറുണ്ടോ?

ആർത്തവം തുടങ്ങുന്നതിന് മുമ്പ് സ്തനങ്ങളിൽ വേദന ഉണ്ടാകാറുണ്ടോ?
Aug 31, 2022 09:30 PM | By Kavya N

ഏറെ പ്രയാസം നിറഞ്ഞതാണ് ആർത്തവ ദിനങ്ങൾ. ആർത്തവം ആരംഭിക്കുന്നതിന് മുമ്പ് പിഎംഎസ് ലക്ഷണങ്ങൾ സ്ത്രീകൾ പ്രകടമാകാറുണ്ട്. പിരീഡ്സ് തുടങ്ങുന്നതിന് മുമ്പ് വിവിധ പ്രയാസങ്ങൾ അനുഭവപ്പെടാം. ചിലരിൽ ആർത്തവം തുടങ്ങുന്നതിന് മുമ്പ് സ്തനങ്ങളിൽ വേദന അനുഭവപ്പെടാറുണ്ട്. സ്തനങ്ങൾ കല്ലു പോലെയാവുകയും ചിലപ്പോൾ വേദന അനുഭവപ്പെടുകയും ചെയ്യുന്നു.

ആർത്തവത്തിനു മുമ്പുള്ള സമയത്ത് വേദന അധികരിക്കുകയും ആർത്തവം തുടങ്ങിയ ശേഷമോ കഴിയുമ്പോഴോ കുറയുകയും ചെയ്യാം. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ആർത്തവത്തിലേക്ക് നയിക്കുന്ന ഈസ്ട്രജൻ, പ്രോജെസ്റ്റെറോൺ ഹോർമോണുകളുടെ പ്രവർത്തനഫലമായി സ്തനങ്ങളിലെ പാൽ നാളികളും പാൽ ഗ്രന്ഥികളും വികസിക്കുകയും അതു മൂലം വേദന അനുഭവപ്പെടുകയും ചെയ്യും. മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രോലാക്റ്റിൻ ഹോർമോണും സ്തനങ്ങളിലെ വേദനയ്ക്ക് കാരണമാവുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.

പിരിമുറുക്കം മൂലം ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാവുകയും സ്തനങ്ങളിലെ വേദനയ്ക്ക് കാരണമാവുകയും ചെയ്യും. മാത്രമല്ല കഫീൻ ഹോർമോൺ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും അതുവഴി സ്തനങ്ങളിൽ വേദനയ്ക്ക് കാരണമാവുകയും ചെയ്തേക്കാം. ആർത്തവം ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് മുതൽ കഫീൻ ഒഴിവാക്കുക. ആർത്തവത്തിനു മുന്നോടിയായുള്ള സ്തനങ്ങളിലെ വേദന സ്വാഭാവികമാണ്, അതിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠാകുലരാവേണ്ട ആവശ്യമില്ലെന്ന് ഡോ. തനയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

ഈസ്ട്രജനും പ്രോജസ്റ്ററോണും സ്തനങ്ങൾക്കുള്ളിൽ മാറ്റങ്ങൾ വരുത്തുന്നു. അവ വളരുന്നു. ആർത്തവത്തിന് മുമ്പുള്ള ഈ പെട്ടെന്നുള്ള വളർച്ച കാരണം, സ്തനങ്ങൾ ഭാരമാവുകയും, വേദനിക്കാൻ തുടങ്ങുകയും, മൃദുവാകുകയും ചെയ്യുന്നതായി ഡോ. തനയ പറഞ്ഞു. എന്നാൽ സ്തനങ്ങളിൽ വേദനയല്ലാതെ മുഴ കാണുകയോ അല്ലെങ്കിൽ നിറവ്യത്യാസം ഉണ്ടാവുകയോ ചെയ്താൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വേദന കുറയ്ക്കാൻ വേദനസംഹാരി കഴിക്കുന്നതിൽ പ്രശ്നമില്ലെന്നും അവർ പറഞ്ഞു.

Do you have breast pain before your period?

Next TV

Related Stories
#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

Mar 25, 2024 04:03 PM

#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട് വെള്ളം സഹായകമാണ്....

Read More >>
 #breakfast  | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

Mar 25, 2024 08:53 AM

#breakfast | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. കാരണം, അവ ഉൻമേഷവും ഊർജ്ജവും നിലനിർത്താൻ...

Read More >>
#amla  |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

Mar 23, 2024 03:55 PM

#amla |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

നെല്ലിക്ക പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ദഹനവ്യവസ്ഥയ്ക്ക്ക് ഗുണം ചെയ്യുകയും മലബന്ധം തടയുകയും...

Read More >>
#watermelon| തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, കാരണം ...

Mar 23, 2024 01:22 PM

#watermelon| തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, കാരണം ...

തണ്ണിമത്തൻ തണുപ്പിച്ച് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്മൂത്തിയിലോ മിൽക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ...

Read More >>
#health | ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

Mar 20, 2024 10:21 AM

#health | ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്....

Read More >>
#health | പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

Mar 17, 2024 08:56 PM

#health | പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

ചായയ്‌ക്കൊപ്പം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും...

Read More >>
Top Stories