രാവിലെ ഉണര്‍ന്നയുടൻ ചായയും കാപ്പിയും കുടിക്കുന്നവരാണോ നിങ്ങൾ...? പകരം ഇത് കഴിച്ചുനോക്കൂ...

രാവിലെ ഉണര്‍ന്നയുടൻ ചായയും കാപ്പിയും കുടിക്കുന്നവരാണോ നിങ്ങൾ...?  പകരം ഇത് കഴിച്ചുനോക്കൂ...
Aug 31, 2022 08:23 AM | By Vyshnavy Rajan

രാവിലെ ഉണര്‍ന്നയുടൻ തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിക്കുന്നതായിരിക്കും മിക്കവരുടെയും താല്‍പര്യം. ഇത് പെട്ടെന്ന് തന്നെ നമുക്ക് ഉന്മേഷവും ഊര്‍ജ്ജവുമെല്ലാം നല്‍കാം.

എന്നാല്‍ രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ദഹനപ്രശ്നങ്ങള്‍ തന്നെയാണ് പ്രധാനമായും ഇതുണ്ടാക്കുക.

രാവിലെ ഉറക്കമുണര്‍ന്നയുടൻ ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. അതും ഇളം ചൂടുവെള്ളമാണെങ്കില്‍ ഉചിതം. ഇതിന് ശേഷം ചായയോ കാപ്പിയോ എല്ലാം കഴിക്കുന്നതിന് പകരം ഒരു ആപ്പിള്‍ കൊണ്ട് ദിവസം തുടങ്ങിനോക്കൂ.

ആരോഗ്യകാര്യങ്ങളില്‍ നല്ലരീതിയില്‍ മെച്ചം സംഭവിക്കാം. ആപ്പിളിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ 'ഷുഗര്‍' രാവിലെയുണ്ടാകുന്ന ഉറക്കച്ചടവോ ആലസ്യമോ മാറ്റാൻ ഉപകരിക്കും. ഉന്മേഷത്തോടെ ദിവസത്തിലേക്ക് കടക്കാൻ ഇത് സഹായിക്കും.

എന്നാല്‍ ഇത് പെട്ടെന്ന് തന്നെ ഷുഗര്‍ കൂടാൻ ഇടയാക്കുമെന്നും കരുതേണ്ടതില്ല. ആപ്പിളിലുള്ള ഫൈബര്‍ ഷുഗര്‍ 'ബാലൻസ്' ചെയ്യാൻ സഹായിക്കും. ആപ്പിള്‍ കൊണ്ട് വേറെയും ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ഏതെല്ലാമാണിവ എന്നുകൂടി അറിയാം.

മിക്കവരും നേരിടാറുള്ളൊരു പ്രശ്നമാണ് ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍. ഇത് പരിഹരിക്കുന്നതിന് ആപ്പിള്‍ സഹായകമാണ്. ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്. മലബന്ധം, ആമാശയസംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ പരിഹരിക്കുന്നതിനെല്ലാം ഇത് പ്രയോജനപ്പെടും.

ആപ്പിളിലടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്' ശരീരത്തിലേക്ക് അമിതമായി കാര്‍ബോഹൈഡ്രേറ്റ് എത്തുന്നത് തടയും. ഇത് ഷുഗര്‍ നിയന്ത്രിച്ചുനിര്‍ത്താൻ സഹായിക്കുന്നു.

ഇന്ത്യയില്‍ സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു വിഭാഗം നേരിടുന്നൊരു അസുഖമാണ് വിളര്‍ച്ച, അഥവാ 'അനീമിയ'. വിളര്‍ച്ചയുള്ളവര്‍ ആപ്പിള്‍ കഴിക്കുന്നത് അയേണ്‍ വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് വിളര്‍ച്ച പരിഹരിക്കുന്നതിന് ക്രമേണ പ്രയോജനപ്പെടുന്നു.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും വളരെയധികം അനുയോജ്യമായൊരു ഭക്ഷണമാണ് ആപ്പിള്‍. ആപ്പിളിലെ ഫൈബറാണ് ഇതിന് സഹായകമാകുന്നത്.

ആപ്പിള്‍ കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. വൻ കുടലിലെ ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത് മുഖാന്തിരം ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമായി പോവുകയും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് സഹായകമാവുകയും ചെയ്യുന്നു.

Are you the person who drinks tea and coffee as soon as you wake up in the morning...? Try this instead...

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories