ഗോവയിലെ ഈ സ്വർഗം കണ്ടിട്ടുണ്ടോ?

ഗോവയിലെ ഈ  സ്വർഗം കണ്ടിട്ടുണ്ടോ?
Aug 29, 2022 04:25 PM | By Kavya N

പതിനാറാം നൂറ്റാണ്ടിന്റെ മനോഹാരിതയ്ക്ക് തെല്ലും ഭംഗി ചോരാതെ, അധികം യാത്രികരാൽ കണ്ടെടുക്കപ്പെടാതെ പോയ ഒരിടമുണ്ട്, അതും സഞ്ചാരികളുടെ പ്രിയപ്പെട്ട ഗോവയിൽ. കടലിന്റെ ഭംഗിയും ഭക്ഷണവും ഒക്കെ ആസ്വദിക്കാൻ പറ്റിയ ഇടമാണ് ഗോവ, വെക്കേഷൻ കാലം അടിച്ചു പൊളിക്കാൻ പറ്റിയ ഡെസ്റ്റിനേഷൻ.എന്നാലിപ്പോഴും അധികമാരും പോയിട്ടില്ലാത്ത ഇടങ്ങൾ ഇവിടെയുണ്ട്.

ഗോവയിൽ പനാജിയിൽ നിന്ന് പത്തു കിലോമീറ്റർ അകലെയാണ് ഡൈവേർ ഐലൻഡ്. പഴയ ഗോവയിലെ ഫെറി സർവീസുമായി ബന്ധിപ്പിക്കുന്ന ഒരിടം കൂടിയാണ് ഈ പുരാതനമായ ഇടം. ആഴമുള്ള കാടും പ്രകൃതിയുടെ ഭംഗിയും ഒന്നിച്ച് സമ്മേളിക്കുന്ന ഇവിടെ യാത്രികർ വളരെക്കുറവാണ് ആസ്വദിക്കാനായി എത്തുന്നത്. ഗോവ എന്നാൽ പറയപ്പെടുന്ന അല്ലെങ്കിൽ പൊതുവിൽ ആഘോഷിക്കപ്പെടുന്ന ഇടങ്ങളുടെ ലിസ്റ്റിൽ ഡൈവേർ ഐലൻഡ് ഇല്ലാത്തതാണ് കാരണം.

ഗോവയിലെ മറ്റു ഡെസ്റ്റിനേഷനുകളെ അപേക്ഷിച്ച് ശാന്തമായ വഴികളും ഇടവുമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. പോർച്ചുഗീസ് മാതൃകയിൽ പണിത പഴയ വീടുകളാണ് ഇപ്പോഴും ഇവിടെയുള്ളത്. അതോടൊപ്പം വിശാലമായ വയലുകളും പഴയ ശൈലിയിലുള്ള പള്ളികളും ഇവിടെയുണ്ട്. കൊങ്കണി ഭാഷയിൽ ചെറിയ ഗ്രാമം എന്ന അർത്ഥമുള്ള പേരിൽ നിന്നാണ് ഡൈവേർ എന്ന വാക്കു തന്നെയുണ്ടായത്.


പ്രത്യേകിച്ച് എടുത്തു പറയാൻ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനല്ല ഡൈവേർ ഉള്ളത്. പകരം നാടൻ ചായക്കടകളും ഗ്രാമീണരും വയലും കാടും ഒക്കെയുള്ള ഒരു തനി ഗ്രാമമാണ്. അതായത് സ്വാഭാവികമായ ആഘോഷ രീതികളുള്ള ഗോവയിൽ നിന്നും ഏറെ വ്യത്യാസപ്പെട്ട ശാന്ത സുന്ദരമായ ഒരിടം. പണ്ട് കാലത്ത് ഹൈന്ദവരുടെ തീർത്ഥാടന കേന്ദ്രമായിരുന്നു ഇത്. ഹൈന്ദവ ആരാധനാ കേന്ദ്രങ്ങൾ പലയിടങ്ങളിലേക്കായുണ്ട്, എന്നിരുന്നാലും ഇപ്പോഴും അതിന്റെ ഓർമപ്പെടുത്തലുകൾ നിറഞ്ഞ അടയാളങ്ങൾ ഡൈവേർ ഐലൻഡിലുണ്ട്. മൂന്ന് ഗ്രാമങ്ങൾ ചേർന്നതാണ് ഡൈവേർ ഐലൻഡ്. ചെറു കുന്നുകളുടെ ഒക്കെ താഴെയാണ് ഇവയിൽ പലതും സ്ഥിതി ചെയ്യുന്നത്.

ത്തരം മലകളുടെ മുകളിൽ നിന്നാൽ താഴെയുള്ള ഗ്രാമീണ ഭംഗി അപ്പാടെ ആസ്വദിക്കാനാകും. ഉപേക്ഷക്കപ്പെട്ട കോട്ടകളും വീടുകളും ഇവിടെയുണ്ട്. പക്ഷെ ഇപ്പോഴും ഇവിടെ ഗ്രാമീണർ താമസമുണ്ട്. അധികം എക്‌സ്‌പ്ലോർ ചെയ്യപ്പെടാത്ത സ്ഥലമായതുകൊണ്ടു തന്നെ പഴമയുടെ ഭംഗി ഇതുവരെ ഡൈവേർ ദ്വീപിനു കൈമോശം വന്നിട്ടില്ല. ഫെറി വഴിയാണ് ഇവിടേയ്ക്ക് എത്തേണ്ടത്. മൂന്നു ഫെറി സർവീസുകൾ ഇവിടെയുണ്ട്. പഴയ ഗോവയിൽ നിന്നും ഇവിടേയ്ക്ക് ഫെറി സർവീസ് ലഭ്യമാണ്.

Have you seen this paradise in Goa?

Next TV

Related Stories
കോ​ഴി​ക്കോ​ടി​നെ അ​റി​യാ​ൻ സാ​മൂ​തി​രി​യു​ടെ നാ​ട്ടി​ലൂ​ടെ ഒ​രു യാ​ത്ര; ജി​ല്ല ക​ല​ക്ട​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

Feb 2, 2023 01:20 PM

കോ​ഴി​ക്കോ​ടി​നെ അ​റി​യാ​ൻ സാ​മൂ​തി​രി​യു​ടെ നാ​ട്ടി​ലൂ​ടെ ഒ​രു യാ​ത്ര; ജി​ല്ല ക​ല​ക്ട​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

മ​ല​ബാ​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ​യ​ധി​കം ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ന​ഗ​ര​മാ​ണ്...

Read More >>
വാലന്റൈൻസ് ദിനത്തിൽ ഗോവയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടോ....? ടൂർ പാക്കേജുമായി ഐആർസിടിസി

Jan 25, 2023 03:40 PM

വാലന്റൈൻസ് ദിനത്തിൽ ഗോവയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടോ....? ടൂർ പാക്കേജുമായി ഐആർസിടിസി

വാലന്റൈൻസ് ദിനത്തിൽ ഗോവയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടോ....? ടൂർ പാക്കേജുമായി...

Read More >>
പ്രകൃതി ദൃശ്യങ്ങളുടെ കലവറ; പാലുകാച്ചി മലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്

Jan 3, 2023 12:19 AM

പ്രകൃതി ദൃശ്യങ്ങളുടെ കലവറ; പാലുകാച്ചി മലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്

പ്രകൃതി ദൃശ്യങ്ങളുടെ കലവറ; പാലുകാച്ചി മലയിലേക്ക് വിനോദ സഞ്ചാരികളുടെ...

Read More >>
ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

Sep 16, 2022 05:42 PM

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്...

Read More >>
സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

Aug 26, 2022 04:22 PM

സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

അലഞ്ഞു നടക്കുന്ന കാട്ടാടുകളുടെ പേരിൽനിന്നു പിറന്ന രാവെങ്കല എന്ന സ്ഥലത്തിന്റെ പേരിൽത്തന്നെയുണ്ട് അവിടുത്തെ കാടിന്റെ...

Read More >>
മഴയും മഞ്ഞും തണുപ്പും  ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

Aug 5, 2022 03:40 PM

മഴയും മഞ്ഞും തണുപ്പും ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലനിരകളും നിറഞ്ഞ ഇവിടം ആരെയും...

Read More >>
Top Stories