യുവ നടി അനന്യ പാണ്ഡയെ ഇന്ന് എൻസിബി വീണ്ടും ചോദ്യം ചെയ്യും

യുവ നടി അനന്യ പാണ്ഡയെ ഇന്ന് എൻസിബി വീണ്ടും ചോദ്യം ചെയ്യും
Oct 22, 2021 08:34 AM | By Anjana Shaji

മുംബൈ : ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ യുവ നടി അനന്യ പാണ്ഡയെ ഇന്ന് എൻസിബി വീണ്ടും ചോദ്യം ചെയ്യും. പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പുമടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്കും.

മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാന്റെ വാട്‍സ് ആപ്പ് ചാറ്റുകളിലെ യുവ നടിയാണ് അനന്യപാണ്ഡെ . ലഹരി മരുന്ന് ഇടപാടിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയെന്നാണ് എൻസിബിയുടെ കണ്ടെത്തൽ.

ഇന്നലെ രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് രാവിലെ വീണ്ടും ഹാജരാകാൻ അനന്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായി പരിശോധിക്കണം. മൂന്ന് നാല് ദിവസത്തേക്കുള്ള ഷൂട്ടിംഗ് മാറ്റിവയ്ക്കാൻ എൻസിബി നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് ഉന്നയിക്കുന്നത്. നടീനടൻമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് സമീർ വാങ്കഡെയുടേതെന്നാണ് ഒടുവിലത്തെ ആരോപണം.

ലോക്ഡൗൺ കാലത്ത് ബോളിവുഡ് താരങ്ങൾ പലരും മാലിദ്വീപിലുണ്ടായിരുന്ന സമയം സമീറും കുടുംബവും അവിടെയുണ്ടായിരുന്നുവെന്നും ചിത്രങ്ങൾ പുറത്ത് വിട്ട് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സമീർ ഉടനെ ജയിലിൽ പോവേണ്ടി വരുമെന്നും മന്ത്രി പ്രതികരിച്ചു.

എന്നാൽ രാഷ്ട്ര സേവനത്തിന്‍റെ പേരിൽ ജയിലിൽ പോവാൻ താൻ തയ്യാറാണെന്ന് സമീർ വാങ്കഡെ തിരിച്ചടിച്ചു. പണം തട്ടുന്ന സംഘമെന്ന ആരോപണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് സമീർ വാങ്കഡെ പ്രതികരിച്ചു. സർക്കാരിന്‍റെ അനുമതി വാങ്ങിയാണ് മാലിദ്വീപിൽ പോയത്. എന്നിട്ടും തന്‍റെ കുടുംബത്തെയടക്കം മന്ത്രി വേട്ടയാടുകയാണെന്നും സമീർ പറഞ്ഞു.

Young actress Ananya Panda will be questioned again by the NCB today

Next TV

Related Stories
ഒമിക്രോൺ ഭീതി; ബെംഗളൂരുവില്‍ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19

Nov 27, 2021 10:48 PM

ഒമിക്രോൺ ഭീതി; ബെംഗളൂരുവില്‍ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഭീതിയ്ക്കിടെ, ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു....

Read More >>
പാകിസ്​താന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഒരാള്‍ അറസ്റ്റില്‍

Nov 27, 2021 10:14 PM

പാകിസ്​താന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഒരാള്‍ അറസ്റ്റില്‍

പാകിസ്​താനില്‍ പരിശീലനം സിദ്ധിച്ച ഐ.എസ്​.ഐ ​ ചാരനെ പിടികൂടിയതായി രാജസ്​ഥാന്‍ പൊലീസ്​. ജയ്‌സാല്‍മീറില്‍ നിന്നാണ്​ യുവാവിനെ പൊലീസ്​ പിടി കൂടിയത്​....

Read More >>
വിവാഹേതര ബന്ധം പുലര്‍ത്തി; പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍

Nov 27, 2021 09:25 PM

വിവാഹേതര ബന്ധം പുലര്‍ത്തി; പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍

വിവാഹേതര ബന്ധം പുലര്‍ത്തിയ പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച്...

Read More >>
കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി എംഎൽഎ

Nov 27, 2021 09:18 PM

കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി എംഎൽഎ

ക്യാമറയുമായി സഹായിയും ഒപ്പമുണ്ടായിരുന്നു. 500 രൂപ കൈക്കൂലിയാണ് ഉദ്യോഗസ്ഥര്‍ എംഎൽഎയോട്...

Read More >>
ഒമിക്രോണ്‍ വകഭേദം; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

Nov 27, 2021 09:15 PM

ഒമിക്രോണ്‍ വകഭേദം; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (B.1.529) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍...

Read More >>
ഒമിക്രോൺ; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് നിരീക്ഷണം നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ

Nov 27, 2021 03:59 PM

ഒമിക്രോൺ; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് നിരീക്ഷണം നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ

കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകരാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും ജാ​ഗ്രതയും ശക്തമാക്കി മുംബൈ കോ‍ർപ്പറേഷൻ....

Read More >>
Top Stories