റഹ്മാനും സജിതയും വിവാഹിതരായി; പുതു ജീവിതത്തിന് വഴിയൊരുക്കി പു.ക.സ

റഹ്മാനും സജിതയും വിവാഹിതരായി; പുതു ജീവിതത്തിന് വഴിയൊരുക്കി പു.ക.സ
Oct 22, 2021 06:24 AM | By Susmitha Surendran

പാലക്കാട്: അടക്കിപിടിച്ച പത്ത് വർഷത്തെ ഒറ്റമുറി ജീവിതത്തിൽ നിന്ന് പുറത്ത് വന്ന റഹ്മാനും സജിതയും നിയമപരമായി വിവാഹിതരായി. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാനും, സജിതയുമാണ് ഒരു പതിറ്റാണ്ട് കാലത്തെ അവിശ്വസനീയ പ്രണയത്തിനുശേഷം സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്.

സെപ്തംബർ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജിസ്ട്രാർ മുൻപാകെ അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ ആക്ഷേപങ്ങളൊന്നും ലഭിക്കാത്തതിനാൽ ഇരുവർക്കും നെന്മാറ സബ്ബ് രജിസ്ട്രാർ കെ.അജയകുമാർ വ്യാഴാഴ്ച വിവാഹ സർട്ടിഫിക്കറ്റ് അനുവദിച്ചു.

സബ്ബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കെ.ബാബു എം.എൽ.എ. ഇരുവർക്കും വിവാഹ സർട്ടിഫക്കറ്റ് കൈമാറി. 2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാൻ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങും ചെയ്യുന്ന റഹ്മാനോടൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാൻ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു.

പുറത്ത് സ്വതന്ത്രമായി ജീവിക്കണമെന്ന മോഹത്തിൽ 2021 മാർച്ചിൽ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിയ്ക്ക് സമീപം വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. റഹ്മാനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ സഹോദരൻ റഹ്മാനെ നെന്മാറയിൽ വെച്ച് കാണുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയ ജിവിതത്തിന്റെ 10 വർഷത്തെ ചരിത്രം പുറം ലോകമറിഞ്ഞത്. കഴിഞ്ഞ ഏഴ് മാസമായി ഒരുമിച്ച് കഴിഞ്ഞുവരുന്ന ഇരുവർക്കും പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹതിരാകുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.

അപേക്ഷ നൽകി ഒരു മാസം പൂർത്തിയായതോടെ വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. രജിസ്ട്രേഷൻ തുക പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് മേഖല കമ്മിറ്റിയാണ് നൽകിയത്.

Rahman and Sajitha got married

Next TV

Related Stories
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Nov 29, 2021 08:15 AM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ്...

Read More >>
സഞ്ജിത്തിന്റെ കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം

Nov 22, 2021 07:51 AM

സഞ്ജിത്തിന്റെ കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ...

Read More >>
ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ അടച്ചു

Nov 19, 2021 08:15 AM

ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ അടച്ചു

ആളിയാർ ഡാമിൻ്റെ (aliyar dam)ഷട്ടറുകൾ...

Read More >>
പാലക്കാട് പാലക്കയം മരം മുറി; വനം വകുപ്പ് സര്‍വ്വേ സംഘം പരിശോധന നടത്തും

Nov 11, 2021 08:28 AM

പാലക്കാട് പാലക്കയം മരം മുറി; വനം വകുപ്പ് സര്‍വ്വേ സംഘം പരിശോധന നടത്തും

പാലക്കയം മരം മുറിയിൽ വനം വകുപ്പ് സര്‍വ്വേ സംഘം പരിശോധന...

Read More >>
ട്രയിനില്‍ കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത ഒന്നരക്കോടിയിലേറെ രൂപ പിടികൂടി; രണ്ടു പേര്‍ അറസ്റ്റിൽ

Oct 30, 2021 08:36 AM

ട്രയിനില്‍ കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത ഒന്നരക്കോടിയിലേറെ രൂപ പിടികൂടി; രണ്ടു പേര്‍ അറസ്റ്റിൽ

ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ശബരി എക്‌സ്പ്രസില്‍ കടത്തുകയായിരുന്ന ഒരുകോടി അറുപത്തിനാലു ലക്ഷത്തി അമ്പതിനായിരം...

Read More >>
പാലക്കാട് ഫ്ലാറ്റിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം

Oct 25, 2021 07:22 AM

പാലക്കാട് ഫ്ലാറ്റിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം

ഫ്ലാറ്റിൽ തീപടർന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകൾ ഇറങ്ങിയോടി. നാട്ടുകാർ പ്രദേശത്തെ കൌൺസിലറെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കൌൺസിലറും വെൽഫെയർ...

Read More >>
Top Stories