കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍

കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍
Oct 21, 2021 11:10 PM | By Vyshnavy Rajan

ഇടുക്കി : കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ  ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രവാദത്തിന്റെ പേരിലായിരുന്നു കൊലപാതകം. ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവര്‍കുഴിയില്‍ അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. (Kambakakkanam murder case)

അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലാണ് മൃതദേഹം. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. 2018 ജൂലൈ 29 നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ കൂടി എന്നാണു കേസ്.

മന്ത്രശക്തി ലഭിക്കുന്നതിന് വേണ്ടിയാണ് ഒന്നാം പ്രതിയായ അനീഷും സുഹൃത്ത് ലിബീഷിന്റെ സഹായത്തോടെ കൃഷ്ണനെയും കുടുംബത്തെയും ഒന്നടങ്കം ഇല്ലാതാക്കിയത്. നേരത്തെ ദുര്‍മന്ത്രവാദത്തില്‍ കൃഷ്ണന്റെ സഹായിയായിരുന്നു അനീഷ്. പിന്നീട് ഇവര്‍ അകന്നു. കൃഷ്ണനെ കൊന്നാല്‍ അദ്ദേഹത്തിന്റെ ശക്തി തനിക്ക് ലഭിക്കുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്നാണ് അനീഷ് കൊലപാതകം ആസൂത്രണം ചെയ്തത്.

തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി മൃതദേഹം ചാണകക്കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃഷ്ണന്റെ വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും ഇവര്‍ മോഷ്ടിച്ചിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് പ്രധാന പ്രതിയായ അനീഷ് പൊലീസ് പിടിയിലാകുന്നത്. കൊല്ലപ്പെട്ട അര്‍ജുന്‍ ഭിന്നശേഷിക്കാരനായിരുന്നു. കൃഷ്ണനെയും അര്‍ജുനെയും ജീവനോടെയാണ് കുഴിച്ച് മൂടിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

Defendant in Kambakkanam massacre dies after consuming poison

Next TV

Related Stories
#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

Mar 28, 2024 03:33 PM

#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെയാണ് മുരളി എയര്‍ ബ്ലോവര്‍ പ്രയോഗിച്ചത്....

Read More >>
#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

Mar 28, 2024 02:38 PM

#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍...

Read More >>
#murder |  ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

Mar 27, 2024 05:30 PM

#murder | ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ...

Read More >>
#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

Mar 27, 2024 01:05 PM

#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

കുഞ്ഞിനെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുവളപ്പിലെ വൈക്കോൽക്കൂനയിൽനിന്ന മൃതദേഹം...

Read More >>
#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

Mar 27, 2024 12:34 PM

#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

എന്നാൽ മകൻ അനുസരിക്കാതിരുന്നതിനെ തുടർന്ന് കക്‌ഡെ സ്റ്റീൽ വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബേല പേലീസ്...

Read More >>
Top Stories