പാലക്കാട് യുവാവിനെ കുത്തികൊന്നു

പാലക്കാട്  യുവാവിനെ കുത്തികൊന്നു
Oct 1, 2021 12:23 PM | By Vyshnavy Rajan

പാലക്കാട് : പൂക്കോട്ടുകാവ് കല്ലുവഴിയില്‍ യുവാവിനെ കുത്തികൊന്നു. കല്ലുവഴി കുണ്ടില്വീട്ടില് ദിലീപാണ് (40) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കല്ലുവഴി സെന്ററില്‍ വച്ചാണ് ദിലീപിന് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പൂക്കോട്ടുകാവ് പരിയാനംപറ്റ ചോലയില്‍ വീട്ടില്‍ ശ്രീനുമോനെ (40) ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു.

ദിലീപിനെ കുത്തിയതിനുശേഷം ശ്രീനുമോന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മുന്‍പ് സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് സൂചന. കല്ലുവഴി സെന്ററില്‍ നിന്നിരുന്ന ദിലീപിനെ ബൈക്കിലെത്തിയ ശ്രീനുമോന്‍ റോഡില്‍ വച്ച്‌ കുത്തുകയായിരുന്നു.

കുത്തേറ്റ് ഇരുപതു മിനിറ്റോളം രക്തം വാര്‍ന്ന്‍ കിടന്ന ദിലീപിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിലീപിന്റെ വയറിലും കഴുത്തിലും ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കുത്തുന്നതിനിടെയുള്ള പിടിവലിയില്‍ പ്രതി ശ്രീനുമോനും കൈയില്‍ മുറിവേറ്റു. പ്രതിയെ വെള്ളിയാഴ്ച ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കും. മീന്‍ വില്‍പനയായിരുന്നു ദിലീപിന്റെ ജോലി. ഭാര്യ: ഷീബ. മക്കള്: അമ്ബിളി, അഖില് കൃഷ്ണ.

Palakkad youth stabbed to death.

Next TV

Related Stories
#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ

Apr 25, 2024 02:10 PM

#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ

എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന ദൃശ്യങ്ങൾ...

Read More >>
#mmhassan |‘ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകും, വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണം -  എം.എം ഹസന്‍

Apr 25, 2024 01:39 PM

#mmhassan |‘ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകും, വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണം - എം.എം ഹസന്‍

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്....

Read More >>
#Suspension | 'നടന്നത് ഗുരുതര വീഴ്ച'; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

Apr 25, 2024 01:32 PM

#Suspension | 'നടന്നത് ഗുരുതര വീഴ്ച'; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

ആന്‍റോ ആന്‍റണിയുടെ ആരോപണത്തിന് പിന്നാലെയാണ് സംഭവത്തില്‍ നടപടിയുണ്ടായത്. അതേസമയം, ഒരു ഉദ്യോഗസ്ഥനില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും വലിയൊരു...

Read More >>
 #bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ

Apr 25, 2024 01:27 PM

#bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന വാർത്ത...

Read More >>
#Masapadicase | മാസപ്പടി കേസ്: തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ; സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്

Apr 25, 2024 01:07 PM

#Masapadicase | മാസപ്പടി കേസ്: തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ; സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്

വീണാ വിജയനും എക്സാലോജിക് കമ്പനിക്കും നൽകിയെന്ന് പറയുന്ന പ്രതിഫലത്തിന് പകരമായി സിഎംആർഎല്ലിന് എന്ത് തിരികെ ലഭിച്ചുവെന്നതിൽ വ്യക്തത...

Read More >>
Top Stories