11 വയസ്സുകാരനും എട്ട് വയസ്സുകാരനും ബലാത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി

11 വയസ്സുകാരനും എട്ട് വയസ്സുകാരനും ബലാത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി
Oct 21, 2021 09:15 PM | By Susmitha Surendran

ഗുവാഹത്തി: അശ്ലീല സിനിമകളുടെ (Porn movies) അടിമകളായ 11 വയസ്സുകാരനും എട്ട് വയസ്സുകാരനും ബലാത്സംഗം (Rape) ചെറുത്ത ആറുവയസ്സുകാരിയെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി. അസമിലെ നാഗാവ് (Nagaon) ജില്ലയിലാണ് സംഭവം. രണ്ട് കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 18നാണ് കുട്ടി കൊല്ലപ്പെട്ടത്. ശുചിമുറിയില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആറുവയസ്സുകാരിയെ ആക്രമിച്ച കുട്ടികള്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടമികളായിരുന്നെന്ന് നാഗാവ് എസ്പി ആനന്ദ് മിശ്ര പറഞ്ഞു. ഇവര്‍ ആസൂത്രണം ചെയ്താണ് കൃത്യം നടത്തിയതെന്നും ഇക്കാര്യങ്ങളില്‍ സമൂഹം കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടി ഇവരുടെ അയല്‍പക്കത്തായിരുന്നു താമസം. പിടിയിലായ കുട്ടികള്‍ ബന്ധുക്കളാണ്. പിടിയിലായ ഒരു കുട്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിക്കുന്നത്. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെയാണ് കുട്ടി.

കൊല്ലപ്പെട്ട കുട്ടിയുമായി ശാരീരക ബന്ധം വേണമെന്ന് ആവശ്യപ്പെട്ടു. ആറുവയസ്സുകാരി എതിര്‍ക്കുകയും മോശമായി പെരുമാറിയത് മാതാപിതാക്കളോട് പറയുമെന്ന് പറയുകയും ചെയ്തതോടെ കുട്ടിയെ കല്ലുകൊണ്ട് ആക്രമിച്ചു. പിന്നീട് 11 വയസ്സുകാരനെ കൂട്ടിക്കൊണ്ടുവന്ന് കല്ലുകൊണ്ട് കുട്ടിയെ വീണ്ടും ആക്രമിച്ചു. എട്ടുവയസ്സുകാരന്റെ മാതാപിതാക്കള്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിയാമായിരുന്നെന്നും അവര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

പിതാവിന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നത് കുട്ടിയാണ്. ഈ ഫോണില്‍ നിന്നാണ് കുട്ടി പതിവായി അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നത്. ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി ഫോണ്‍ അച്ഛനില്‍ നിന്ന് വാങ്ങിയ കുട്ടി നിരന്തരമായി അശ്ലീല ചിത്രം കാണുകയായിരുന്നു. മറ്റ് കുട്ടികള്‍ക്കും കാണിച്ചുകൊടുത്തിരുന്നു. ജുവനൈല്‍ കോടതിയില്‍ കുട്ടികളെ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

An 11-year-old and an eight-year-old rape-resistant six-year-old girl was stoned to death

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories