കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു

കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു
Oct 21, 2021 09:07 PM | By Susmitha Surendran

ദില്ലി: കെപിസിസി 56 അം​ഗ ഭാരവാഹി പട്ടിക (KPCC) പ്രഖ്യാപിച്ചു. പട്ടികയിൽ നാല് വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്. വൈസ് പ്രസിഡന്റുമാരിൽ വനിതകൾ ഇല്ല. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡൻറുമാരും എംപിമാരും എംഎൽഎമാരും എക്സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കൾ ആകും. വി ടി ബൽറാം (V T Balram), എൻ ശക്തൻ (N Sakthan), വി.പി സജീന്ദ്രൻ (V P Sajeendran), വി.ജെ പൗലോസ് (V J Paulose) എന്നിവർ വൈസ് പ്രസിഡൻ്റുമാരാകും. പ്രതാപചന്ദ്രൻ ട്രഷറർ ആകും.

ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ മാത്രമാണ് വനിതകൾ. ദീപ്തി മേരി വർഗീസും (Deepthi Mary Varghese), അലിപ്പറ്റ ജമീലയും, കെ.എ തുളസിയും ആണ് ജനറൽ സെക്രട്ടറിമാരിലെ വനിതകൾ. പദ്മജ വേണുഗോപാലിനെ (Padmaja Venugopal) നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തി. ഡോ. പി. ആർ സോന ആണ് നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു വനിത.

അനിൽ അക്കര, ജോയ്തികുമാർ ചാമക്കാല, ഡി സുഗതൻ എന്നിവരെയും നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിമതസ്വരം ഉയർത്തിയ എ വി ​ഗോപിനാഥിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. കെ.ജയന്തിനെ ജനറൽ സെക്രട്ടറിയായി ഉൾപ്പെടുത്തി. 51 പേർ മാത്രം ഉണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. 325 അംഗ പട്ടികയാണ് 56 ആക്കിയത്. 42 ജനറൽ സെക്രട്ടറിമാർ ഉണ്ടായിരുന്നത് 23 ആക്കി ചുരുക്കി. 12 വൈസ് പ്രസിഡന്റ്മാറുണ്ടായിരുന്നത് 4 ആക്കി.

K.P.C.C List Announced

Next TV

Related Stories
#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

Apr 19, 2024 06:03 PM

#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

സുഹൃത്തുക്കളായ ശിവാൻഷും പ്രഭാത് അവസ്‌തിയും റീൽസ് ചിത്രീകരിക്കാനായി വാട്ടർ ടാങ്കിലേക്ക് കയറിയെന്നും ശിവാൻഷ് ബാലൻസ് തെറ്റി വീണതാകാമെന്നുമാണ്...

Read More >>
#rape | ക്രൂരമർദ്ദനം, മുറിവുകളിൽ മുളകുപൊടി; 23-കാരിയെ അയൽവാസി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത് ഒരുമാസം

Apr 19, 2024 04:30 PM

#rape | ക്രൂരമർദ്ദനം, മുറിവുകളിൽ മുളകുപൊടി; 23-കാരിയെ അയൽവാസി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത് ഒരുമാസം

അനധികൃതമായി മദ്യവില്‍പന നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്...

Read More >>
#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

Apr 19, 2024 12:16 PM

#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

യുവാവ് ഫുട്ബോർഡിൽ നിൽക്കുന്നതും മുൻ ടയറിൽ ബൈക്ക് കുരുങ്ങി കിടക്കുന്നതും പരിഗണിക്കാതെ ആയിരുന്നു...

Read More >>
#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

Apr 19, 2024 12:06 PM

#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

രാത്രി താത്കാലിക ടെന്റ് നിര്‍മിച്ച് താമസിക്കാനായിരുന്നു ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തിയത്....

Read More >>
#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

Apr 19, 2024 11:54 AM

#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

സംഘർഷത്തെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും...

Read More >>
Top Stories