അഡിഡാസും ദീപിക പദുകോണും പങ്കാളിത്തത്തിലേര്‍പ്പെട്ടു

അഡിഡാസും ദീപിക പദുകോണും പങ്കാളിത്തത്തിലേര്‍പ്പെട്ടു
Oct 21, 2021 08:52 PM | By Vyshnavy Rajan

കൊച്ചി : ദീപിക പദുകോണ്‍ അഡിഡാസുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. ഫിറ്റ്നസ് എന്ന പൊതു ലക്ഷ്യത്തിനായി അഡിഡാസ് ദീപികയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും. സ്പോര്‍ട്സ് ദീപികയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ അഡിഡാസിന്റെ ഫിറ്റ്നസ് പ്രതിനിധി എന്നനിലയില്‍ മറ്റാരേക്കാളും ദീപിക അനുയോജ്യമാണെന്നു അഡിഡാസ് അറിയിച്ചു.

ലോകമെമ്പാടുമുള്ള വനിതാ കായികതാരങ്ങളുടെയും പങ്കാളികളുടെയും പട്ടികയില്‍ ദീപിക ചേരുന്നതോടെ ശക്തരായ വ്യക്തികളിലൂടെ സ്ത്രീകള്‍ക്കായി കായിക ജനാധിപത്യവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും നടത്തുന്നതില്‍ അഡിഡാസ് കൂടുതല്‍ ശ്രദ്ധ നല്‍കും.

ബ്രാന്‍ഡിന്റെ 'ഇംപോസിബിള്‍ ഈസ് നത്തിങ്' എന്ന മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ ഇന്നത്തെ തലമുറയ്ക്കും ഭാവി തലമുറയ്ക്കും തടസ്സമില്ലാത്തതും അനന്തവുമായ സാധ്യതകള്‍ മനസ്സിലാക്കുന്നതിന് ഈ പങ്കാളിത്തം പ്രചോദനമാകും. എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും ഇന്നത്തെ എന്നെ സൃഷ്ടിക്കുന്നതിലും സ്പോര്‍ട്സ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു ദീപിക പദുകോണ്‍ പറഞ്ഞു. . ശാരീരികവും വൈകാരികവുമായ ഫിറ്റ്നസ് ഇന്ന് എന്റെ ജീവിതരീതിയുടെ അവിഭാജ്യ ഘടകമാണ്.

അഡിഡാസുമായി സഹകരിക്കുന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നും ദീപിക പറഞ്ഞു. ആഗോള യൂത്ത് ഐക്കണ്‍ എന്ന നിലയിലും മാനസിക ക്ഷേമവും വ്യക്തിപരമായ ഉന്നമനവും നേടിയ വ്യക്തിയെന്ന നിലയിലും സ്പോര്‍ട്സിലൂടെയും ചലനത്തിലൂടെയും നല്ല മാറ്റം സൃഷ്ടിക്കുക എന്ന ബ്രാന്‍ഡിന്റെ ലക്ഷ്യവുമായി ദീപിക പൂര്‍ണ്ണമായും യോജിക്കുന്നുവെന്നു ബ്രാന്‍ഡ് അഡിഡാസ് ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ സുനില്‍ ഗുപ്ത പറഞ്ഞു.

Adidas and Deepika Padukone have teamed up

Next TV

Related Stories
ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 15, 2021 08:19 PM

ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം...

Read More >>
മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

Nov 13, 2021 11:12 PM

മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച...

Read More >>
യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

Nov 12, 2021 08:30 PM

യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി 16.15 ശതമാനം വരുമാനം നേടിക്കൊടുത്തതായി 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍...

Read More >>
ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

Nov 12, 2021 08:19 PM

ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്സിന്‍റെ ഉടമസ്ഥരായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 17 മുതല്‍ 22 വരെ...

Read More >>
വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ  സ്നേഹാദരവ്

Nov 12, 2021 08:09 PM

വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ സ്നേഹാദരവ്

ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എന്നും മുൻതൂക്കം നൽകുന്ന മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവർക്കർമാർക്ക്...

Read More >>
3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

Nov 12, 2021 08:04 PM

3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

അടുത്ത അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കേരള ഐ ടി മേഖല മൂന്നു കോടി ചതുരശ്രീ...

Read More >>
Top Stories