ഒറ്റമുറിചായ്പ്പിലെ അന്തിയുറക്കത്തിന് വിരാമം; ശിൽപയ്ക്ക് സ്നേഹഭവനമൊരുങ്ങി

ഒറ്റമുറിചായ്പ്പിലെ അന്തിയുറക്കത്തിന് വിരാമം; ശിൽപയ്ക്ക് സ്നേഹഭവനമൊരുങ്ങി
Advertisement
Aug 26, 2022 04:19 PM | By Vyshnavy Rajan

തൃശൂർ : ആധിയുടെ കാർമേഘങ്ങൾ ഒഴിഞ്ഞു. ശില്പയ്ക്കും സഹോദരിമാർക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം.

Advertisement

ലയൺസ്‌ ക്ലബ്ബിന്റെ സ്നേഹഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ലയൺസ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില നിർവഹിച്ചു.

കുട്ടനെല്ലൂർ ഗവണ്മെന്റ് അച്യുതമേനോൻ കോളേജിൽ പഠിക്കുന്ന ശിൽപയ്ക്ക് കോവിഡ് കാലത്ത് പഠനസാമഗ്രികൾ നൽകിയ ലയൺസ്‌ ക്ലബ് അധികൃതർ ഒറ്റമുറി വീടിന്റെ ശോച്യാവസ്ഥ കണ്ട് വീട് നിർമിച്ചു നല്കാൻ തീരുമാനിച്ചിരുന്നു.

ശിൽപയുടെ അച്ഛന് കൂലിപ്പണിയാണ്. നിത്യവൃത്തിക്ക് ബുധിമുട്ട് നേരിടുന്ന ശിൽപയുടെ കുടുംബത്തിന് വീടെന്ന സ്വപ്നം അപ്രാപ്യമായിരുന്നു. ഇവിടേക്കാണ്‌ ലയൺസ്‌ ക്ലബ്ബിന്റെ സഹായമെത്തിയത്.

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നിർധനരായ കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സ്നേഹഭവനം. പദ്ധതിയുടെ ഭാഗമായി നിരവധി സന്നദ്ധ പ്രവർത്തനങ്ങലാണ് ലയൺസ്‌ ക്ലബ് നടത്തുന്നത്.

ചടങ്ങിൽ തൃശൂർ പൂരം ലയൺസ്‌ ക്ലബ് പ്രസിഡന്റ് രാജീവ് വി ബി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കോർഡിനേറ്റർ അഷ്‌റഫ്, റീജനൽ ചെയർമാൻ ജെയിംസ് മാളിയേക്കൽ, സോണൽ ചെയർമാൻ ഷാജി ജോസ് പാലിശ്ശേരി, സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ, ക്ലബ്ബ് ഭാരവാഹികളായ പ്രിൻസ് മാളിയേക്കൽ, സുരേന്ദ്രൻ എൻ സി എന്നിവർ പ്രസംഗിച്ചു.

Cessation of end-to-end sleep in single beds; Shilpa has a love house

Next TV

Related Stories
കല ഔഷധം; വർണ്ണങ്ങളുടെ വൈവിധ്യങ്ങൾ തീർത്ത് വിസ്മയമാവുകയാണ് പ്രീതി രാധേഷ്

Sep 25, 2022 03:30 PM

കല ഔഷധം; വർണ്ണങ്ങളുടെ വൈവിധ്യങ്ങൾ തീർത്ത് വിസ്മയമാവുകയാണ് പ്രീതി രാധേഷ്

കല ഔഷധം; വർണ്ണങ്ങളുടെ വൈവിധ്യങ്ങൾ തീർത്ത് വിസ്മയമാവുകയാണ് പ്രീതി...

Read More >>
കുഞ്ഞാലി മരക്കാരുടെ ചരിത്രം കുട്ടികളിലേക്ക് പ്രചരിപ്പിക്കണം - പദ്മശ്രീ ഡോ . കെ.കെ   മുഹമ്മദ്

Sep 20, 2022 06:02 PM

കുഞ്ഞാലി മരക്കാരുടെ ചരിത്രം കുട്ടികളിലേക്ക് പ്രചരിപ്പിക്കണം - പദ്മശ്രീ ഡോ . കെ.കെ മുഹമ്മദ്

കുഞ്ഞാലി മരക്കാരുടെ ചരിത്രം കുട്ടികളിലേക്ക് പ്രചരിപ്പിക്കണം - പദ്മശ്രീ ഡോ . കെ.കെ ...

Read More >>
സ്വകാര്യവൽക്കരണം - ബിഎസ്എന്നലിൻ്റെ വഴിയിലേക്കോ? വൈദ്യുതി നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ

Aug 8, 2022 11:16 AM

സ്വകാര്യവൽക്കരണം - ബിഎസ്എന്നലിൻ്റെ വഴിയിലേക്കോ? വൈദ്യുതി നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ

സ്വകാര്യവൽക്കരണം - ബിഎസ്എന്നലിൻ്റെ വഴിയിലേക്കോ? വൈദ്യുതി നിയമ ഭേദഗതി ബിൽ ഇന്ന്...

Read More >>
കലാമണ്ഡലം ലീലാമ്മടീച്ചറുടെ അഞ്ചാം ചരമവാർഷികം; അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Jun 17, 2022 09:26 PM

കലാമണ്ഡലം ലീലാമ്മടീച്ചറുടെ അഞ്ചാം ചരമവാർഷികം; അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

കലാമണ്ഡലം ലീലാമ്മടീച്ചറുടെ അഞ്ചാം ചരമവാർഷികം, അനുസ്മരണ പരിപാടി സംഘടിപ്പിച്ചു...

Read More >>
ഒലീവ് മരത്തണലിൽ - പുസ്തകത്തെ കുറിച്ച്  ഡോ ഇന്ദിരാ ബാലചന്ദ്രൻ എഴുതുന്നു

May 23, 2022 09:34 AM

ഒലീവ് മരത്തണലിൽ - പുസ്തകത്തെ കുറിച്ച് ഡോ ഇന്ദിരാ ബാലചന്ദ്രൻ എഴുതുന്നു

ഒലീവ് മരത്തണലിൽ - പുസ്തകത്തെ കുറിച്ച് ഡോ ഇന്ദിരാ ബാലചന്ദ്രൻ എഴുതുന്നു...

Read More >>
Top Stories