വയനാട് ജില്ലയില്‍ ഇന്ന് 288 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 288 പേര്‍ക്ക് കൂടി കോവിഡ്
Oct 21, 2021 06:54 PM | By Susmitha Surendran

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 288 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 253 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.08 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123017 ആയി. 119799 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2454 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2278 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

പൂതാടി 41 , മുട്ടില്‍ 33 , മീനങ്ങാടി 32 , പുല്‍പ്പള്ളി 26 , മേപ്പാടി 22 , കല്‍പ്പറ്റ 20 , ബത്തേരി 18 , എടവക 13 , മുള്ളന്‍കൊല്ലി , വൈത്തിരി 10 വീതം , പനമരം 8 , മാനന്തവാടി , മൂപ്പൈനാട് , തവിഞ്ഞാല്‍ 7 വീതം , നെന്മേനി , പൊഴുതന 6 വീതം , കണിയാമ്പറ്റ 5 , അമ്പലവയല്‍ , നൂല്‍പ്പുഴ 4 വീതം , കോട്ടത്തറ , തൊണ്ടര്‍നാട് 3 വീതം , പടിഞ്ഞാറത്തറ 2 , വെള്ളമുണ്ട ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

253 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 22 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 231 പേരുമാണ് രോഗമുക്തരായത്.

853 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന്  പുതുതായി നിരീക്ഷണത്തിലായത് 853 പേരാണ്. 914 പേര്‍ നിരീക്ഷണകാലം പൂര്‍ത്തി യാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8351 പേര്‍. ഇന്ന് പുതുതായി 30 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1862 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 819860 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 818959 എണ്ണത്തിന്റെ ഫലം ലഭിച്ചു. 695942 പേര്‍ നെഗറ്റീവും 123017 പേര്‍ പോസിറ്റീവുമാണ്.

Today in Wayanad district there are 288 more covids

Next TV

Related Stories
#posco | പീഡനത്തിനിരയായ 14 കാരി വിദ്യാര്‍ത്ഥിനി പ്രസവിച്ചു; 56 കാരന്‍ അറസ്റ്റില്‍

Oct 14, 2023 12:19 PM

#posco | പീഡനത്തിനിരയായ 14 കാരി വിദ്യാര്‍ത്ഥിനി പ്രസവിച്ചു; 56 കാരന്‍ അറസ്റ്റില്‍

ഇന്നലെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന...

Read More >>
Top Stories