ദീപാവലിക്ക് ബോംബെ കറാച്ചി ഹല്‍വ ആയാലോ .....

ദീപാവലിക്ക് ബോംബെ കറാച്ചി ഹല്‍വ ആയാലോ .....
Oct 21, 2021 05:47 PM | By Susmitha Surendran

ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മധുരമില്ലാതെ എന്ത് ആഘോഷം എന്നാണോ ചിന്തിക്കുന്നത്. ഇക്കുറി ദീപാവലിയാഘോഷത്തിന് പൊലിമ കൂട്ടാൻ ഒരു കളർഫുൾ ഹൽവ ഒരുക്കിയാലോ?. മധുരം കിനിയുന്ന സുന്ദരൻ ഹൽവ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

കോൺ ഫ്ലോർ - 1 കപ്പ്

പഞ്ചസാര - 2 കപ്പ്

നാരങ്ങാനീര് - 1 ടീസ്പൂൺ

നെയ്യ് - 3 ടേബിൾസ്പൂൺ

വെള്ളം - 4 കപ്പ്

ഓറഞ്ച് ഫുഡ് കളർ - ¼

ടീസ്പൂൺ ഏലക്കായപ്പൊടി - 1 ടീസ്പൂൺ

കശുവണ്ടി ചെറുതായി നുറുക്കിയത് ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

 ആദ്യം തന്നെ  ഹൽവ സെറ്റു ചെയ്യുന്ന പാത്രം ആദ്യം നെയ് പുരട്ടി വെക്കുക .ശേഷം ഒരു ബൗളിൽ കോൺഫ്ലോറും രണ്ട് കപ്പ് വെള്ളവും ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. ഒരു പാനിലേക്കു പഞ്ചസാരയും രണ്ടു കപ്പ് വെള്ളവും ചേർത്ത്തിളപ്പിക്കാൻ വെക്കാം. പഞ്ചസാര പാനി തിളച്ചു തുടങ്ങിയാൽ ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു നുള്ളു ഉപ്പും ചേർത്ത് ഒന്നുകൂടി ഇളക്കുക.

ശേഷം നേരത്തെ കലക്കി വെച്ച കോൺഫ്ലോർ മിക്സ് ഒന്നുകൂടി ഇളക്കിയ ശേഷം പഞ്ചസാര പാനിയിലേക്കു ചേർത്ത് കൊടുക്കാം. ഇനി കൈ വിടാതെ ഇളക്കി കൊടുക്കണം. ഹൽവ മിക്സ് കുറച്ചു കട്ടിയായി തുടങ്ങുമ്പോൾ ഒരു ടേബിൾസ്പൂൺ നെയ്യും കൂടി ചേർത്ത് മിക്സ് ചെയ്യുക.

ഹൽവ കുറച്ചു കൂടി കട്ടി ആയാൽ ഹൽവയ്ക്ക് ഇഷ്ടമുള്ള കളർ കൂടി ചേർത്ത് ഇളക്കി കൊടുക്കാം. ശേഷം ബാക്കി നെയ്യും കശുവണ്ടി ചെറുതായി നുറുക്കിയതും ഏലക്കായപ്പൊടിയും ചേർത്ത് കൊടുത്തു ഇളക്കി കൊണ്ടിരിക്കണം . ഹൽവ പാത്രത്തിന്റെ സൈഡിൽ നിന്നും വിട്ടു വരുന്ന പാകമായാൽ നേരത്തെ നെയ്യ് പുരട്ടി വെച്ച പാത്രത്തിലേക്കു ഹൽവ ഇട്ടു കൊടുക്കാം.

ഇനി ഹൽവ ഒരു സ്പൂൺ വെച്ച് ഒന്ന് നിരത്തി കൊടുക്കാം. ഒന്നര മണിക്കൂർ ഹൽവ ചൂടാറാൻ വെക്കാം .ശേഷം ഇഷ്ടമുള്ള ഷേപ്പിൽ ഹൽവ മുറിച്ചെടുക്കാം.

Bombay Karachi Halwa for Diwali .....

Next TV

Related Stories
 ഓട്സ് ഉഴുന്ന് വട; റെസിപ്പി

Nov 27, 2021 09:09 PM

ഓട്സ് ഉഴുന്ന് വട; റെസിപ്പി

ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഓട്സ് കൊണ്ടുള്ള ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ. വ്യത്യസ്തമായ ഓട്സ് ഉഴുന്ന് വട എളുപ്പം...

Read More >>
വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

Nov 25, 2021 08:30 PM

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍...

Read More >>
പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

Nov 23, 2021 06:21 AM

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം........

Read More >>
വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

Nov 21, 2021 09:31 PM

വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

ക്രിസ്മസ് പടിവാതിൽക്കലെത്തി. പലരും വൈൻ നിർമാണവും കേക്ക് നിർമാണത്തിന് മുന്നോടിയായുള്ള കേക്ക് മിക്‌സിംഗുമെല്ലാമായി തിരക്കിലാണ്. ഈ പശ്ചാത്തലത്തിൽ...

Read More >>
അവൽ ലഡു എളുപ്പം തയ്യാറാക്കാം....

Nov 21, 2021 08:20 PM

അവൽ ലഡു എളുപ്പം തയ്യാറാക്കാം....

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് അവൽ ലഡു....

Read More >>
രുചിയേറും ചിക്കന്‍ മഷ്‌റൂം സൂപ്പ് ഇനി എളുപ്പത്തില്‍

Nov 20, 2021 10:06 PM

രുചിയേറും ചിക്കന്‍ മഷ്‌റൂം സൂപ്പ് ഇനി എളുപ്പത്തില്‍

ചിക്കനും കൂണ്‍ കഷ്ണങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന രുചികരമായ ചിക്കന്‍ മഷ്‌റൂം സൂപ്പ് തയ്യാറാക്കാം....

Read More >>
Top Stories