നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സംഭവം; മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കും

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സംഭവം; മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കും
Oct 21, 2021 05:22 PM | By Vyshnavy Rajan

തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് ആനന്ദപുരത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ ആദിത്യയുടെ മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കും. ഇരുപത്തിനാല് വയസുള്ള മിഥുന്റെ ഭാര്യ ആദിത്യയെയാണ് ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് കിടപ്പുമുറിയിലെ ഫാനില്‍ ആദിത്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുമ്പായിരുന്നു ആദിത്യയുടേയും മിഥുന്‍റേയും വിവാഹം നടന്നത്. ഇന്ന് മിഥുന്‍റെ അച്ഛന്‍റേയും അമ്മയുടേയും വിവാഹ വാര്‍ഷിക ദിനമായിരുന്നു.

ഇതിന്‍റെ ആഘോഷത്തിന് കേക്ക് ഓക്കെ ഓഡര്‍ ചെയ്തത് ആദിത്യ തന്നെയായിരുന്നു. തുടര്‍ന്ന് കേക്ക് മുറിക്കുന്നതിന് തൊട്ടു മുന്‍പ് മുറിയിലേക്ക് പോയ ആദിത്യ കാണാതായതോടെ ഭര്‍തൃ മാതാപിതാക്കള്‍ മുറിയിലേക്ക് പോയി നോക്കിയപ്പോളാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി ഇക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ഭര്‍ത്താവ് മിഥുന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തും. കുടുംബ പ്രശ്നമോ മറ്റ് മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.

Incident in which the bride was found hanging; Mobile phones will be checked

Next TV

Related Stories
#rain |ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

Apr 25, 2024 03:53 PM

#rain |ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

2024 ഏപ്രിൽ 25 മുതൽ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നു വകുപ്പ്...

Read More >>
#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Apr 25, 2024 03:42 PM

#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Apr 25, 2024 03:10 PM

#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം അഗ്നിരക്ഷാസേന എത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക്...

Read More >>
#EPJayarajan |ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു -  ഇപി ജയരാജൻ

Apr 25, 2024 02:49 PM

#EPJayarajan |ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു - ഇപി ജയരാജൻ

ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു...

Read More >>
#arrest | ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65-കാരൻ പിടിയില്‍

Apr 25, 2024 02:29 PM

#arrest | ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65-കാരൻ പിടിയില്‍

നൂറനാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ബി. സുനിൽകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ....

Read More >>
Top Stories