വയനാട്ടിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Oct 21, 2021 02:31 PM | By Vyshnavy Rajan

കൽപ്പറ്റ: വയനാട്ടിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടുവൻചാൽ ആപ്പാളം സ്വദേശി ഗോപാലൻ ചെട്ടിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ വീടിന് പിന്നിലെ ചാർത്തിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൂന്ന് വർഷം മുൻപ് ഗോപാലൻ്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു. കുടുംബ പ്രശ്നങ്ങളും കടബാധ്യതകളും മൂലം ഏറെ നാളായി ഇയാൾ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തൊഴിലുറപ്പ് ജോലികളും വാഴ കൃഷിയുമായിരുന്നു ഉപജീവന മാർഗം. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിൽ ദൂരൂഹതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം വട്ടപ്പാറയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ വേറ്റിനാട് സ്വദേശി സജീവിനെയാണ് വീട്ടിനു പുറകിലുള്ള റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിൻറെ കഴുത്തിൽ ഒരു കേബിൽ കൊണ്ട് ഇറുക്കിയ പാടുണ്ട്. സജീവൻ സാധരണ നടക്കാനിറങ്ങുന്ന വഴിയില്ലല്ല മൃതദേഹം കണ്ടെത്തിയത്. വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രഭാത നടത്തം കഴിഞ്ഞിട്ടും സജീവൻ തിരിച്ചെത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനു പിന്നിൽ മൃതദേഹം കണ്ടെത്തിയത്.

An elderly man was found hanged in Wayanad

Next TV

Related Stories
#bodyfound | പയ്യോളിയിൽ ചിതറിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി

Apr 25, 2024 09:29 AM

#bodyfound | പയ്യോളിയിൽ ചിതറിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി

പയ്യോളി റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹ അവശിഷ്ടങ്ങൾ...

Read More >>
#kidnapattampt  | പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

Apr 25, 2024 08:44 AM

#kidnapattampt | പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

കുഞ്ഞിനെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മ ഓടിയെത്തിയതിനാലാണ് ​തട്ടിക്കൊണ്ടുപോകൽ ശ്രമം...

Read More >>
#alert |മാറ്റമില്ലാതെ താപനില: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Apr 25, 2024 08:33 AM

#alert |മാറ്റമില്ലാതെ താപനില: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഇടുക്കി, വയനാട്, ഒഴുകിയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്....

Read More >>
#accident |  തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

Apr 25, 2024 08:27 AM

#accident | തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
#murder|നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

Apr 25, 2024 08:13 AM

#murder|നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

കേസിൽ 29-ന് ശിക്ഷ വിധിക്കും. 2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല...

Read More >>
#HOMEVOTE | വീട്ടിൽനിന്നും ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി; വയോധികന്റെ മകനെതിരെ കേസ്

Apr 25, 2024 08:00 AM

#HOMEVOTE | വീട്ടിൽനിന്നും ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി; വയോധികന്റെ മകനെതിരെ കേസ്

പ്രത്യേക സാഹചര്യമായതിനാല്‍ മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ്...

Read More >>
Top Stories