ആഞ്ചലീനയുടെ വസ്ത്രത്തിലെത്തി മക്കൾ; ഫാഷൻ ലോകത്ത് ചര്‍ച്ചകള്‍ക്ക് തുടക്കം

ആഞ്ചലീനയുടെ വസ്ത്രത്തിലെത്തി മക്കൾ; ഫാഷൻ ലോകത്ത് ചര്‍ച്ചകള്‍ക്ക് തുടക്കം
Oct 21, 2021 02:22 PM | By Shalu Priya

സൂപ്പർ താരങ്ങൾ ഉൾപ്പടെയുള്ളവർ ഏറ്റെടുത്തതോടെ സുസ്ഥിര ഫാഷന്‍ എന്ന ആശയം കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണ്. പുനരുപയോഗിച്ചും അനാവശ്യമായി വസ്ത്രം വാങ്ങുന്നതു ഒഴിവാക്കിയും പ്രകൃതിയോട് ചേർന്നു നിൽക്കാനുള്ള ഫാഷൻ ലോകത്തിന്റെ ശ്രമത്തിന് ലോകത്തിന്റെ വിവിധ കോണുകളിൽനിന്നു പിന്തുണ ലഭിക്കുന്നു.


ഹോളിവുഡ് നടി ആഞ്ചലീന ജോളിയുടെ മക്കളുമായി ബന്ധപ്പെട്ടതാണ് ഇക്കൂട്ടത്തിലെ പുതിയ വാർത്ത.ലൊസാഞ്ചലസിൽ നടന്ന എറ്റേണൽ സിനിമയുടെ പ്രീമിയറിൽ പങ്കെടുക്കാനായി ആഞ്ചലീന ഉപയോഗിച്ച വസ്ത്രം ധരിച്ചാണ് മകൾ സഹറ ജോളി എത്തിയത്.

2014 ലെ അക്കാദമി പുരസ്കാര ചടങ്ങിന് ആഞ്ചലീന ധരിച്ചത് ഈ ഗൗൺ ആയിരുന്നു. എലി സാബ് കൗച്ചർ ആണ് ഈ ഗൗൺ ഒരുക്കിയത്. അന്ന് മിനിമൽ മേക്കപ്പും ആക്സസറീസുമായി ആഞ്ചലീന ശ്രദ്ധ നേടിയിരുന്നു. വുമണ്‍ ഫോർ ബീസ് എന്ന പരിപാടിയുടെ ഭാഗമായി ആഞ്ചലീന ധരിച്ച പോപ്‌ലിന്‍ ഡ്രസ് ആയിരുന്നു മറ്റൊരു മകൾ ഷിലോപ് ധരിച്ചത്.


അഞ്ചലീനയുടെ ആറു മക്കളിൽ അഞ്ചു പേരും ലൊസാഞ്ചലസിൽ നടന്ന പ്രീമിയറിന് എത്തിയിരുന്നു. വസ്ത്രധാരണത്തിൽ ന്യൂട്രല്‍ നിറങ്ങളായിരുന്നു എല്ലാവരും പിന്തുടര്‍ന്നത്.

സ്ട്രാപ്‌ലസ് ഫ്ലോർ ലെന്‍ങ്ത് ഗൗൺ ആയിരുന്നു ആഞ്ചലീനയുടെ വേഷം. വസ്ത്രങ്ങളുടെ പുനരുപയോഗത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് തന്റെ മക്കളെന്നു മാധ്യമങ്ങളോടു പ്രതികരിച്ച ആഞ്ചലീന, സഹറയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

The children in Angelina's dress

Next TV

Related Stories
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

Nov 25, 2021 07:46 PM

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത്...

Read More >>
 ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ്  മാളവിക മോഹനൻ

Nov 24, 2021 01:17 PM

ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ് മാളവിക മോഹനൻ

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക...

Read More >>
‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

Nov 24, 2021 01:05 PM

‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തിളങ്ങി നടി സമാന്ത...

Read More >>
കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

Nov 21, 2021 10:52 PM

കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

ന്യൂസ്പേപ്പര്‍ (newspaper) കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ (fashion)...

Read More >>
ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

Nov 21, 2021 10:42 PM

ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

ബോളിവുഡ് നടൻ ആദിത്യ സീൽ (Aditya Seal)- നടി അനുഷ്ക രഞ്ജൻ (Anushka Ranjan) വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

Nov 21, 2021 04:05 PM

റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ...

Read More >>
Top Stories