സെക്‌സ് ടൂറിസം റാക്കറ്റ്; രണ്ടു സ്ത്രീകളുള്‍പ്പെട്ട സംഘം പോലീസ് പിടിയില്‍

സെക്‌സ് ടൂറിസം റാക്കറ്റ്; രണ്ടു സ്ത്രീകളുള്‍പ്പെട്ട സംഘം പോലീസ് പിടിയില്‍
Oct 21, 2021 12:39 PM | By Vyshnavy Rajan

മുംബൈ: മുംബൈയില്‍ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് സംഘത്തെ പൊലീസ് പിടികൂടി. റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു സ്ത്രീകളെയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളെയും അറസ്റ്റ്‌ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കെണിയൊരുക്കിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തെ പിടികൂടിയത്.

പൊലീസ് ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കള്‍ എന്ന വ്യാജേന സംഘത്തെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് സങ്കേതങ്ങളിലേക്ക് കൂടെപ്പോവാന്‍ യുവതികളെ ഒരുക്കിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതു ടൂറിസ്റ്റ് കേന്ദ്രം എന്നതില്‍ തീരുമാനമായാല്‍ അവിടേക്ക് ഒപ്പം വരുന്നതിനുള്ള പെണ്‍കുട്ടികളുടെ പടങ്ങള്‍ അയച്ചു നല്‍കും.

ആളെ സെല്ക്‌ട് ചെയ്താല്‍ വിവരങ്ങള്‍ റാക്കറ്റ് നല്‍കുന്നതിന് അനുസരിച്ച്‌ ടിക്കറ്റും താമസ സൗകര്യവും ഉപഭോക്താക്കള്‍ ബുക്ക് ചെയ്യണം. രണ്ടു ദിവസത്തേക്ക് അന്‍പതിനായിരം രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നത്. ഇതിനു പുറമേ കൂടെ വരുന്ന യുവതികളുടെ ചെലവു വഹിക്കണം.

ഉപഭോക്താക്കള്‍ എന്ന വ്യാജേന എത്തിയ മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍നിന്ന് 45,000ഉം 40,000ഉം രൂപയാണ് സംഘം ഈടാക്കിയത്. ഗോവയിലേക്കു യാത്രയ്ക്കു തയാറായി വിമാനത്താവളത്തില്‍ എത്തിയ സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Sex tourism racket; Police arrest two women

Next TV

Related Stories
സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Nov 30, 2021 11:34 AM

സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. സര്‍ക്കാറുദ്യോഗസ്ഥനായ നഗിന(55), ഭാര്യ നഗിന ദേവി(52) എന്നിവരാണ് കഴുത്തറുത്ത നിലയില്‍...

Read More >>
ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

Nov 29, 2021 11:06 PM

ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

ആലപ്പുഴ മാരാരിക്കുളത്ത് വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മക്കള്‍ക്ക് വിഷം നല്‍കി താന്‍ തൂങ്ങിമരിക്കുമെന്ന്...

Read More >>
സഹപ്രവര്‍ത്തകനെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

Nov 29, 2021 09:37 PM

സഹപ്രവര്‍ത്തകനെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ ഫാക്ടറി തൊഴിലാളിയെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍...

Read More >>
കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്

Nov 29, 2021 05:29 PM

കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്

കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്. അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ...

Read More >>
പ്രണയ ബന്ധമെന്ന് സംശയം; മുൻ ഭർത്താവും സഹോദരനും ചേര്‍ന്ന്‍ യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ചു

Nov 29, 2021 04:02 PM

പ്രണയ ബന്ധമെന്ന് സംശയം; മുൻ ഭർത്താവും സഹോദരനും ചേര്‍ന്ന്‍ യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ചു

പ്രണയ ബന്ധമെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ച് യുവതിയുടെ മുൻ ഭർത്താവും ഭർത്താവിന്റെ സഹോദരനും. ഇലക്ട്രിക്ക്...

Read More >>
കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

Nov 29, 2021 12:43 PM

കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

മുംബൈ കുര്‍ളയില്‍ ഇരുപതുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ വയറിലും...

Read More >>
Top Stories