സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട് മൂന്നിടങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട് മൂന്നിടങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം
Oct 21, 2021 12:10 PM | By Vyshnavy Rajan

കോഴിക്കോട് : സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ മൂന്നിടങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം. പുതുപ്പാടിയില്‍ കണ്ണപ്പന്‍കുണ്ട്, മട്ടിക്കുന്ന്, കാക്കവയല്‍, വാര്‍ഡുകളിലാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മാറിത്താമസിക്കണമെന്നാണ് ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ നിര്‍ദ്ദേശം.

ഈ പ്രദേശങ്ങളിലുള്ളവര്‍ വരുന്ന അഞ്ച് ദിവസങ്ങളില്‍ ബന്ധുമിത്രാദികളുടെ വീടുകളിലേക്കോ മറ്റ് സുരക്ഷിത ഇടങ്ങളിലേക്കോ മാറി താമസിക്കണം. മറ്റ് ഇടങ്ങളില്ലാത്തവര്‍ വിവരങ്ങള്‍ അറിയിക്കുന്ന മുറക്ക് പഞ്ചായത്ത് ഒരുക്കുന്ന ക്യാമ്പിലേക്ക് മാറി താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തണം.

മാറി താമസിക്കുമ്പോള്‍ വളര്‍ത്ത് മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. വിലപിടിപ്പുള്ള വസ്തുക്കള്‍, രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. പകല്‍ സമയങ്ങളില്‍ തെളിഞ്ഞ കലാവസ്ഥ ഉണ്ടാകുമെങ്കിലും രാത്രിയില്‍ മോശമാകാന്‍ സാധ്യതയുണ്ട്.

പഞ്ചായത്തിന്റെ ദ്രുതകര്‍മ്മ സേന അംഗങ്ങളും വിവിധ സന്നദ്ധസേന വളണ്ടിയര്‍മാരും ഏത് സാഹചര്യത്തിലും നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിരിക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശമുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് ഓഫീസില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ഫോണ്‍ നമ്പര്‍: 0495 2235229, 9447841113, 8281010668.

Chance of heavy rain in the state; Extreme vigilance recommended in three places in Kozhikode

Next TV

Related Stories
#KummanamRajasekharan | തൃശ്ശൂർ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം - കുമ്മനം രാജശേഖരന്‍

Apr 20, 2024 05:42 PM

#KummanamRajasekharan | തൃശ്ശൂർ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം - കുമ്മനം രാജശേഖരന്‍

അവരുടെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും സര്‍ക്കാര്‍ എന്തിന് ഇടപെട്ട് തടസ്സങ്ങള്‍ സൃഷ്ടിക്കണം. ഇത് നല്‍കുന്ന സന്ദേശമെന്താണ്. എന്ത് കാരണം കൊണ്ടാണ്...

Read More >>
#suicide | വീടിന്‍റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

Apr 20, 2024 05:04 PM

#suicide | വീടിന്‍റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ...

Read More >>
#homevote | കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം;  രണ്ടു പേർക്കെതിരെ കേസ്

Apr 20, 2024 04:33 PM

#homevote | കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം; രണ്ടു പേർക്കെതിരെ കേസ്

പോളിങ് ഓഫിസർ ജോസ്ന ജോസഫ്, ബി.എൽ.ഒ കെ. ഗീത എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ്...

Read More >>
#tvrajesh | 'കണ്ണൂരിൽ കള്ളവോട്ട്, നേതൃത്വം നൽകിയത് ബിഎൽഒ': തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് രാജേഷ്

Apr 20, 2024 04:18 PM

#tvrajesh | 'കണ്ണൂരിൽ കള്ളവോട്ട്, നേതൃത്വം നൽകിയത് ബിഎൽഒ': തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് രാജേഷ്

ബി.എല്‍.ഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയതെന്ന് രാജേഷ്...

Read More >>
#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ

Apr 20, 2024 03:50 PM

#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ

ബോധപൂർവ്വമായ ശ്രമം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ...

Read More >>
#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി

Apr 20, 2024 03:48 PM

#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി

‘പ്രൈവറ്റ് ബസിലായിരുന്നു രതീഷ്. അവൻ കള്ളനാണ്, കള്ളന്റെ വണ്ടിയിൽ കേറരുതെന്ന് പറഞ്ഞ് പൊലീസ് എപ്പോഴും ദ്രോഹിക്കുമായിരുന്നു’- ഭാര്യ...

Read More >>
Top Stories