കശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; പിറന്നാള്‍ ദിനത്തില്‍ സൈനികന്​ വീരമൃത്യു

കശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; പിറന്നാള്‍ ദിനത്തില്‍ സൈനികന്​ വീരമൃത്യു
Oct 21, 2021 11:52 AM | By Vyshnavy Rajan

ന്യൂഡല്‍ഹി: ജമ്മുകശ്​മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന്​ വീരമൃത്യു. മധ്യപ്രദേശിലെ സാത്​ന ഗ്രാമത്തിലെ കന്‍വീര്‍ സിങ്ങാണ്​ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്​​. പിറന്നാള്‍ ദിനത്തില്‍​ ആശംസകള്‍ അറിയിക്കാന്‍ കാത്തിരുന്ന കന്‍വീര്‍ സിങ്ങിന്‍റെ കുടുംബത്തെ തേടിയെത്തിയത് മരണവാര്‍ത്തയായിരുന്നു​.

കന്‍വീറിന്‍റെ വിളിക്കായി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത്​ അദ്ദേഹത്തിന്‍റെ മേധാവിയുടെ സന്ദേശമായിരുന്നു. ഷോപിയാനില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കന്‍വീര്‍ സിങ്​ കൊല്ലപ്പെട്ടുവെന്നായിരുന്നു കുടുംബത്തെ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചത്​.

'ഒരു മുന്‍ സൈനികനെന്ന നിലയില്‍ അവന്‍റെ മരണത്തോട്​ ധൈര്യപൂര്‍വം പ്രതികരിക്കാന്‍ എനിക്കായി. പക്ഷേ അവന്‍റെ അമ്മക്ക്​ അത്​ താങ്ങാനായില്ല. 2017ല്‍ രജ്​പുത്​ റജിമെന്‍റിലാണ്​ കന്‍വീര്‍ സിങ് ആദ്യമായി ജോലിക്കെത്തിയത്​​. രാജ്യത്തെ സേവിക്കുന്നതിനാണ്​​ അവന്‍ സൈന്യത്തില്‍ ചേര്‍ന്നത്​.

തീവ്രവാദികളെ തുരത്താനായി മകന്‍ ജീവത്യാഗം ചെയ്​തതില്‍ അഭിമാനമുണ്ടെന്നും' കന്‍വീര്‍ സിങ്ങിന്‍റെ പിതാവ്​ രവി സിങ്​ പറഞ്ഞു. ഭോപ്പാലില്‍ നിന്നും 400 കിലോ.മീറ്റര്‍ അകലെയാണ്​ കന്‍വീര്‍ സിങ്ങിന്‍റെ ജന്മദേശം സ്ഥിതി ചെയ്യുന്നത്​. കന്‍വീര്‍ സിങ്ങിന്‍റെ മൃതദേഹം വെള്ളിയാഴ്ച ജന്മനാട്ടിലെത്തിക്കും .

Clashes with terrorists in Kashmir; Soldier martyred on his birthday

Next TV

Related Stories
#arrest | 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

Mar 29, 2024 09:01 AM

#arrest | 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

വീടിനടുത്ത് മാതാപിതാക്കൾ നടത്തുന്ന ചായക്കടയുടെ സമീപത്തു നിന്നാണ് കുട്ടിയെ കാണാതായത്....

Read More >>
#Congress  |കോണ്‍ഗ്രസിന് 1700 കോടി രൂപയുടെ നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്

Mar 29, 2024 08:19 AM

#Congress |കോണ്‍ഗ്രസിന് 1700 കോടി രൂപയുടെ നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്

1700 കോടി രൂപയുടെ നോട്ടീസാണ് നല്‍കിയത്. സാമ്പത്തിക വര്‍ഷം 2017-18 മുതല്‍ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ്...

Read More >>
#ArvindKejriwal | അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇഡി

Mar 29, 2024 06:58 AM

#ArvindKejriwal | അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇഡി

ഗോവ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ ഉൾപ്പെടെ 2 പേരെ ഇഡി ഇന്നലെ ചോദ്യം...

Read More >>
#death |തമിഴ്‌നാട്ടിലെ ആല്‍വാര്‍പേട്ടില്‍ ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം

Mar 28, 2024 10:06 PM

#death |തമിഴ്‌നാട്ടിലെ ആല്‍വാര്‍പേട്ടില്‍ ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന്...

Read More >>
 #arrest | രാമേശ്വരം കഫേ സ്‌ഫോടനം :ആസൂത്രകരില്‍ ഒരാൾ അറസ്റ്റിൽ ,രണ്ടുപേർക്കായി തിരച്ചിൽ

Mar 28, 2024 10:01 PM

#arrest | രാമേശ്വരം കഫേ സ്‌ഫോടനം :ആസൂത്രകരില്‍ ഒരാൾ അറസ്റ്റിൽ ,രണ്ടുപേർക്കായി തിരച്ചിൽ

കുന്ദലഹള്ളിയിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യ ആസൂത്രകരില്‍ ഒരാളെ പിടികൂടി...

Read More >>
#nirmalasitharaman |ബിജെപിക്ക് ഒരു എംപിയെ നല്‍കിയാല്‍ നരേന്ദ്രമോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും -  നിര്‍മല സീതാരാമന്‍

Mar 28, 2024 08:25 PM

#nirmalasitharaman |ബിജെപിക്ക് ഒരു എംപിയെ നല്‍കിയാല്‍ നരേന്ദ്രമോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും - നിര്‍മല സീതാരാമന്‍

കേരള സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് പൂർണ്ണ പരാജയമാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു....

Read More >>
Top Stories