62മത് സംസ്ഥാന സ്കൂൾ കായികമേള ആരംഭിച്ചു

Loading...

തിരുവനന്തപുരം: 62മത്  സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാവും. രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങൾ തുടങ്ങുക. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.

ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ. വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് അണ്ടർ 17 ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തോടെ മീറ്റ് ആരംഭിക്കും. 2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മീറ്റിന്റെ പതാക ഉയർത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയാകും. സ്കൂളുകളിൽ കോതമംഗലം മാർബേസിലും ജില്ലകളിൽ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

Loading...