പട്ടാപ്പകല്‍ ട്രെയിനില്‍ വെച്ച്‌ യുവതി പീഡനത്തിനിരയായി; കാഴ്ചക്കാരായി നിന്ന് യാത്രക്കാര്‍

പട്ടാപ്പകല്‍ ട്രെയിനില്‍ വെച്ച്‌ യുവതി പീഡനത്തിനിരയായി; കാഴ്ചക്കാരായി നിന്ന് യാത്രക്കാര്‍
Oct 20, 2021 10:44 PM | By Vyshnavy Rajan

വാഷിംഗ്ടണ്‍: പട്ടാപ്പകല്‍ ട്രെയിനില്‍ വെച്ച്‌ യുവതി പീഡനത്തിനിരയായി. ഫിലാഡല്‍ഫിയയിലെ സൗത്ത്‌ഈസ്‌റ്റേര്‍ണ്‍ പെന്‍സില്‍വേനിയ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ട്രെയിനില്‍ വെച്ചാണ് സംഭവം.

ആളുകള്‍ നോക്കി നില്‍ക്കേ യുവതി പീഡനത്തിനിരയായിട്ടും മറ്റ് യാത്രക്കാര്‍ പ്രതികരിച്ചില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഫിസ്റ്റണ്‍ എന്‍ഗോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളും യുവതിയും ഒരേ സ്ഥലത്തുനിന്നാണ് ട്രെയിനില്‍ കയറിയത്. തുടര്‍ന്ന് പ്രതി പല തവണ യുവതിയെ ശല്യം ചെയ്തു. ഇതിന് എതിര്‍ത്ത യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

'പത്തോളം യാത്രക്കാര്‍ യുവതി ആക്രമിക്കപ്പെടുന്നത് കണ്ടു എന്നാല്‍ ആരും തന്നെ പ്രതികരിച്ചില്ല. ആളുകള്‍ പ്രതികരിക്കില്ലെന്ന് കണ്ട അക്രമി ഏകദേശം നാല്‍പ്പത് മിനിറ്റ് നേരം യുവതിയെ പീഡിപ്പിച്ചു. ഒരുപക്ഷേ യാത്രക്കാര്‍ 911 എന്ന് എമര്‍ജന്‍സി നമ്പറില്‍ വിളിച്ചിരുന്നുയെങ്കില്‍ ഈ അനിഷ്ടസംഭവം തടയാമായിരുന്നു' സെപ്റ്റ ട്രാന്‍സിറ്റ് പോലീസ് ചീഫ് തോമസ് നെസ്റ്റല്‍ പറഞ്ഞു.

'സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആളുകള്‍ പ്രതികരിക്കന്നുണ്ടോ എന്ന് ഞങ്ങള്‍ നിരീക്ഷിച്ചു. എന്നാല്‍ ആരും തന്നെ പ്രതികരിച്ചില്ല, മറിച്ച്‌ എല്ലാവരും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സംഭവം ശ്രദ്ധിക്കാതെ ഇരിക്കുകയും ചെയ്തു. യുവതിയെ ആദ്യം അക്രമി ശല്യം ചെയ്യുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്തു.

ഇതിനെ എതിര്‍ക്കാന്‍ യുവതി ശ്രമിക്കുന്നതും ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നു. സെപ്റ്റയിലെ ഒരു ഉദ്യോഗസ്ഥനാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Woman molested on Pattappakal train; Passengers from the audience

Next TV

Related Stories
#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Apr 19, 2024 11:29 AM

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു....

Read More >>
#murder |  പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

Apr 19, 2024 11:28 AM

#murder | പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

പാർക്കിൽ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടൻ തന്നെ ആക്രമണത്തെ...

Read More >>
#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

Apr 19, 2024 08:43 AM

#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ...

Read More >>
#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

Apr 19, 2024 08:21 AM

#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
Top Stories