കോവിഡ് 19-ല്‍ നിന്ന് കുട്ടികളെ മാതാപിതാക്കള്‍ക്ക് എങ്ങനെ സുരക്ഷിതരാക്കാം

കോവിഡ് 19-ല്‍ നിന്ന് കുട്ടികളെ മാതാപിതാക്കള്‍ക്ക്   എങ്ങനെ സുരക്ഷിതരാക്കാം
Oct 20, 2021 10:32 PM | By Vyshnavy Rajan

തിരുവനന്തപുരം: കോവിഡിന്റെ പ്രതീക്ഷിതമായ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആശങ്ക കുട്ടികളെ സംബന്ധിച്ചാണ്. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുമുണ്ട്. ഒന്നാം തരംഗകാലത്ത് കുട്ടികള്‍ താരതമ്യേന സുരക്ഷിതരായിരുന്നു എങ്കിലും രൂപമാറ്റം സംഭവിച്ച വൈറസ് രണ്ടാം തരംഗകാലത്ത് കുട്ടികളേയും ബാധിക്കുകയുണ്ടായി.

ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കായി അംഗീകാരം ലഭിച്ച വാക്‌സിനുകളുമില്ല. ലോക്ഡൗണ്‍ പിന്‍വലിക്കുകയും സ്‌ക്കൂളുകള്‍ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികളുടെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് ആവശ്യമായിട്ടുള്ളത്. മാസ്‌ക്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കുട്ടികള്‍ പാലിക്കുന്നു എന്നും മാതാപിതാക്കള്‍ ഉറപ്പാക്കണം.

കുട്ടികള്‍ ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം പാലിക്കുന്നു എന്നുറപ്പാക്കുന്നതും കോവിഡില്‍ നിന്ന് അവരെ സുരക്ഷിതരാക്കി നിര്‍ത്തുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. പഴം, പച്ചക്കറികള്‍, വീട്ടിലുണ്ടാക്കിയ ഭക്ഷണം എന്നിവ അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാണ്. ഇതോടൊപ്പം എണ്ണ, മസാല, ജങ്ക് ഫുഡ് തുടങ്ങിയവ ഒഴിവാക്കുകയും വേണം.

കുട്ടികള്‍ക്ക് വിശപ്പുണ്ടാകുകയും അതുവഴി വീട്ടിലുണ്ടാക്കിയ പോഷക ഭക്ഷണം എളുപ്പത്തില്‍ നല്‍കുന്നതിന് അമ്മമാരെ സഹായിക്കുകയും ചെയ്യുന്ന ആയുര്‍വേദ സിറപ്പാണ് ലുപിന്റെ ആപ്റ്റിവേറ്റ്. കുട്ടികള്‍ക്ക് നൈസര്‍ഗിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുഷ് മന്ത്രാലയം പോലും ശുപാര്‍ശ ചെയ്യുന്ന ചിറ്റമൃത്, നെല്ലിക്ക, പിപ്പലി തുടങ്ങിയ ഒന്‍പത് പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയതാണിത്.

കാലം തെളിയിച്ച പ്രകൃതിദത്ത ചേരുവകളാണ് ഇവയെന്നതിനാല്‍ ആപ്റ്റിവേറ്റ് സുരക്ഷിതമായ ഒന്നാണ്. വിശപ്പുണ്ടാക്കാനും നൈസര്‍ഗിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സ്ഥിരമായി കുട്ടികള്‍ക്കു നല്‍കാവുന്ന ഒന്നാണ് ആപ്റ്റിവേറ്റ്. ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിനോടൊപ്പം കുട്ടികള്‍ ആവശ്യത്തിനുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നും മാതാപിതാക്കള്‍ ഉറപ്പാക്കണം.

ധാരാളം വെള്ളം കുടിക്കുന്നു, ആവശ്യത്തിന് ഉറങ്ങുന്നു എന്നും ഉറപ്പാക്കണം. കുട്ടികള്‍ക്കായുള്ള വാക്‌സിനുകള്‍ ഇപ്പോഴും വികസിപ്പിച്ചു വരുന്ന ഘട്ടത്തിലാണെന്നതു കൂടി കണക്കിലെടുത്ത് മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

How parents can keep their children safe from covid 19

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories